രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ, വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനുള്ള ടിപ്പുകളുമായി കഹ്‌റാമ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്‌തമായ തീവ്രതയിൽ മഴ പെയ്യുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്‌തു.
പെട്ടെന്നുള്ള ശക്തമായ കാറ്റ്, ഇടിമിന്നൽ, കനത്ത മഴ എന്നിവ ഉണ്ടാകാനുള്ള സാധ്യത കാരണം, ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) സോഷ്യൽ മീഡിയയിൽ ചില സുരക്ഷാ ടിപ്പുകൾ പങ്കിട്ടു. മഴക്കാലത്ത് വൈദ്യുതി അപകടങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ വേണ്ടിയാണിത്.
കഴിയുന്നത്രയും വീടിനുള്ളിൽ തന്നെ തുടരാനും തുറന്ന സ്ഥലങ്ങൾ ഒഴിവാക്കാനും കഹ്‌റാമ ആളുകളെ ഉപദേശിച്ചു. വെള്ളവുമായി സമ്പർക്കം പുലർത്തിയാൽ വൈദ്യുത ഉപകരണങ്ങൾ പ്ലഗ് ഓഫ് ചെയ്യേണ്ടതിന്റെയും അവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തേണ്ടതിനെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞു.
ഈ കാലാവസ്ഥയിൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ കാലാവസ്ഥാ വകുപ്പ് ഡ്രൈവർമാർക്ക് സുരക്ഷാ ടിപ്പുകളും നൽകിയിട്ടുണ്ട്.
– ലേനുകൾ സാവധാനത്തിലും ശ്രദ്ധാപൂർവ്വവും മാറ്റുക
– വേഗത കുറയ്ക്കുക
– മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക
– ഹെഡ്‌ലൈറ്റുകൾ ഓണാക്കുക
– മൊബൈൽ ഫോണുകൾ പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക
– വെള്ളം നിറഞ്ഞ റോഡുകളിൽ നിന്ന് അകന്നു നിൽക്കുക
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx