Qatar

സഫാരി ‘ഷോപ്പ് ആൻഡ് ഡ്രൈവ്’ മെഗാ പ്രൊമോഷൻ: ആദ്യഘട്ട വിജയികൾക്ക് ബെസ്റ്റ്യൂൺ കാറുകൾ കൈമാറി

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ‘ഷോപ്പ് ആൻഡ് ഡ്രൈവ് – വിൻ 30 ബെസ്റ്റ്യൂൺ കാർസ്’ മെഗാ പ്രൊമോഷനിലെ ആദ്യ നറുക്കെടുപ്പിലെ വിജയികൾക്കുള്ള കാറുകൾ വിതരണം ചെയ്തു. ജനുവരി 21-ന് അബു ഹമൂർ സഫാരി മാളിൽ നടന്ന ചടങ്ങിൽ സഫാരി മാനേജ്‌മെന്റ് പ്രതിനിധികൾ വിജയികൾക്ക് വാഹനങ്ങൾ കൈമാറി.

കൊമ്മുനൂരി പുള്ളയ്യ (കൂപ്പൺ നമ്പർ: sdb100071844), ജോണി ലീ ഏലി നർവീസ് (കൂപ്പൺ നമ്പർ: sdb100225679), ഷാഹിദ് ഹുസൈൻ ആഷിഖുർ ഹുസൈൻ (കൂപ്പൺ നമ്പർ: sdb100965015), അൻസാർ മീത്തലെ വെള്ളരി (കൂപ്പൺ നമ്പർ: sdb100715570) എന്നിവരാണ് ആദ്യ നറുക്കെടുപ്പിൽ കാറുകൾ സ്വന്തമാക്കിയത്.

സഫാരിയുടെ ഏത് ഔട്ട്‌ലെറ്റിൽ നിന്നും 50 റിയാലിന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഈ-റാഫിൾ കൂപ്പൺ വഴിയാണ് ഉപഭോക്താക്കൾക്ക് ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാൻ കഴിയുന്നത്. ആകെ 30 ബെസ്റ്റ്യൂൺ കാറുകളാണ് ഈ പ്രൊമോഷനിലൂടെ സമ്മാനമായി നൽകുന്നത്. ഓരോ നറുക്കെടുപ്പിലും നാല് കാറുകൾ വീതവും, അവസാന നറുക്കെടുപ്പിൽ അഞ്ച് കാറുകളുമാണ് വിജയികൾക്ക് ലഭിക്കുക.

ജനുവരി 5-ന് സൽവ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ച് വാണിജ്യ വ്യവസായ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ആദ്യ നറുക്കെടുപ്പ് നടന്നത്. ഈ പ്രൊമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് 2026 ഫെബ്രുവരി 15-ന് അൽ ഖോർ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

Related Articles

Back to top button