Qatar
ഖത്തറിൽ നാളെ മുതൽ പൊടി നിറഞ്ഞ കാലാവസ്ഥക്ക് സാധ്യത, തണുപ്പ് കൂടുമെന്ന് ക്യുഎംഡി

മാർച്ച് 23 ഞായറാഴ്ച്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് ഈ കാറ്റ് കാരണമായേക്കാം, ചില സ്ഥലങ്ങളിൽ വ്യക്തമായ കാഴ്ച്ചയുണ്ടാകാൻ സാധ്യതയില്ല. ഈ സമയത്ത് സമുദ്ര പ്രവർത്തനങ്ങൾക്കുള്ള മുന്നറിയിപ്പുകളും ഉണ്ടാകും.
താപനില വളരെയധികം കുറയാൻ സാധ്യതയുള്ളതിനാൽ പതിവിലും തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
എല്ലാവരും ജാഗ്രത പാലിക്കാനും ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റുകൾക്കായി ഒഫീഷ്യൽ സോഴ്‌സുകൾ പരിശോധിക്കാനും ക്യുഎംഡി നിർദ്ദേശിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE