Qatar
ഒമർ ബിൻ അബ്ദുൾ അസീസ് സ്ട്രീറ്റിൽ 15 ദിവസത്തേക്ക് റോഡ് അടച്ചിടും
2025 ജനുവരി 25 മുതൽ ഒമർ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൻ്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡ് റോഡ് താൽക്കാലികമായി അടക്കുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. അസ്ഫാൽറ്റ് പാളികളുടെ ജോലികൾ അനുവദിക്കുന്നതിനായി രാവിലെ 6 മുതൽ 15 ദിവസത്തേക്ക് റോഡ് അടച്ചിടും.
ഈ സമയത്ത്, റോഡ് ഉപയോക്താക്കൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ അൽ യർമൂക്ക് സ്ട്രീറ്റോ അൽ ഖോർ റോഡോ ഉപയോഗിച്ച് അൽ താവോൺ സ്ട്രീറ്റിലേക്ക് പോകേണ്ടതുണ്ട്, വകുപ്പ് വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp