Qatar

സുഡാനും പലസ്തീനും വേണ്ടി ശബ്ദമുയർത്തി അമീർ; ലോക സാമൂഹിക വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്തു

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ, രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി 2025 അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു. സുഡാനിലെ കൂട്ടക്കൊലയും പലസ്തീൻ വിഷയവും അമീറിന്റെ പ്രസംഗത്തിൽ മുഖ്യവിഷയമായി.

സുഡാനിലെ എൽ-ഫാഷറിൽ നടന്ന അതിക്രമങ്ങളിൽ അദ്ദേഹം ഞെട്ടൽ പ്രകടിപ്പിച്ചു. ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയസ്ഥിരത ഇല്ലാതിരിക്കുന്നത്  ഇത്തരം ആഘാതങ്ങളിലേക്കും ദുരന്തങ്ങളിലേക്കും കൂട്ടക്കൊലയിലേക്കും നയിക്കുമെന്ന് തിരിച്ചറിയാൻ ലോകത്തിന് മറ്റൊരു തെളിവ് ആവശ്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. 

“രണ്ടര വർഷമായി സുഡാൻ ഈ കൂട്ടക്കൊലയിലൂടെയും നരഹത്യയിലൂടെയും കടന്നുപോകുന്നു, ഈ കൂട്ടക്കൊല അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” സുഡാന്റെ പ്രാദേശിക സമഗ്രത കൈവരിക്കാൻ ഒരു രാഷ്ട്രീയ പരിഹാരം ഉടനടി ഉണ്ടാക്കാൻ അമീർ ആവശ്യപ്പെട്ടു.

വേദിയിൽ പലസ്തീനുള്ള പിന്തുണ അമീർ വീണ്ടും ആവർത്തിച്ചു. “നീതി നടപ്പാക്കപ്പെടുകയും അവർക്ക് അവരുടെ പ്രദേശങ്ങളിൽ നിയമപരമായ അവകാശം വിനിയോഗിക്കാൻ കഴിയുകയും ചെയ്യുന്നതുവരെ” പലസ്തീൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനും പിന്തുണ നൽകുന്നതിനും അന്താരാഷ്ട്ര സമൂഹം അവരുടെ ശ്രമങ്ങൾ ഇരട്ടിയാക്കണമെന്ന് അമീർ ആഹ്വാനം ചെയ്തു.

ഇന്ന് മുതൽ നവംബർ 6 വരെ നീളുന്ന ലോക സാമൂഹിക വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ വിവിധ ലോക നേതാക്കൾ ദോഹയിലെത്തിയിട്ടുണ്ട്.

Related Articles

Back to top button