Qatar
ലെഖ്വൈറിലും നാഷണൽ പബ്ലിക് ലൈബ്രറി ഇന്റർസെക്ഷനിലും ഗതാഗത നിരോധനം
അറ്റകുറ്റപ്പണികളുടെ ഭാഗമായി ലേഖ്വായിർ ഇന്റർസെക്ഷനിലെ ലെയിൻ പാത ഭാഗികമായി ചുരുക്കുമെന്നു പബ്ലിക് വർക്ക് അതോറിറ്റി (അഷ്‌ഖൽ) അറിയിച്ചു. നാഷണൽ ലൈബ്രറി ഇന്റർസെക്ഷനിലെ രണ്ട് ലെയിനുകളും അൽ മർഖിയ സ്ട്രീറ്റിൽ നിന്ന് വരുന്നവർക്കുള്ള വലത്തോട്ട് തിരിയുന്ന പാതയും അടക്കുമെന്നും അഷ്‌ഖൽ അറിയിച്ചിട്ടുണ്ട്. അതേ സമയം കോർനിഷേ സ്ട്രീറ്റിലേക്കുള്ള ഇടത്തോട്ടുള്ള ഒരു പാത തുറന്നു തന്നെ കിടക്കും. നാളെ മുതൽ മൂന്ന് ദിവസം നീളുന്ന പശ്ചാത്തല വികസനപ്രവർത്തനങ്ങൾക്കായാണ് റോഡുകൾ അടക്കുന്നത്.
ഈ ദിവസങ്ങളിൽ, അൽ മർഖിയ സ്ട്രീറ്റിൽ നിന്നും വരുന്ന, വലത്തോട്ട് തിരിയേണ്ട യാത്രക്കാർ, കോർനിഷേ സ്ട്രീറ്റിലേക്കുള്ള ഇടത്തോട്ടുള്ള പാതയിലൂടെ തിരിഞ്ഞ് ഷെരാട്ടൻ ഇന്റർസെക്ഷനിലെത്തി യു-ടേൺ എടുത്ത് വേണം ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ.
.