Qatar

അൽ അസിരി ഇന്റർസെക്ഷനിൽ റോഡ് അടച്ചിടും

അൽ അസിരി ഇന്റർസെക്ഷന്റെ എല്ലാ ദിശകളിലും താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അഷ്ഗാൽ അറിയിച്ചു.

അറ്റകുറ്റപ്പണികൾക്കായി നവംബർ 14 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ നവംബർ 15 ശനിയാഴ്ച രാവിലെ 7 മണി വരെയാവും അടച്ചിടൽ.

ഈ കാലയളവിൽ റോഡ് ഉപയോക്താക്കൾ വേഗത പരിധി പാലിക്കണമെന്നും ലഭ്യമായ എല്ലാ വഴിതിരിച്ചുവിടൽ റൂട്ടുകളും ഉപയോഗിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ അടുത്തുള്ള സ്ട്രീറ്റുകളിലൂടെ പോകുന്നത് പരിഗണിക്കണമെന്നും അഷ്ഗാൽ അഭ്യർത്ഥിച്ചു.

Related Articles

Back to top button