WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

എഡ്യൂക്കേഷൻ സിറ്റി ഇന്റർചേഞ്ചിന്റെ അണ്ടർപാസിൽ റോഡ് അടച്ചിടും

എജ്യുക്കേഷൻ സിറ്റി ഇൻ്റർചേഞ്ചിൻ്റെ അണ്ടർപാസിൽ, അൽ ഗരാഫ സ്ട്രീറ്റിലും ഹുവാർ സ്ട്രീറ്റിലും നിന്ന് അൽ റയ്യാനിൽ നിന്ന് അൽ ഗരാഫയിലേക്ക് വരെ നീളുന്ന റോഡ് ഗതാഗതം അടച്ചിടും പൊതുമരാമത്ത് അതോറിറ്റി – അഷ്ഗാൽ അറിയിച്ചു.

അണ്ടർപാസിൻ്റെ മറ്റൊരു ദിശ, ഇന്റർസെക്ഷനുകൾ, സമാന്തര സർവീസ് റോഡുകൾ എന്നിവ ഗതാഗതത്തിനായി തുറന്നിരിക്കും. 

2024 ഓഗസ്റ്റ് 2, 3 തീയതികളിൽ പ്രാബല്യത്തിൽ വരുന്ന ഈ റോഡ് അടച്ചിടൽ വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെയും തുടർന്ന് ശനിയാഴ്ച പുലർച്ചെ 2 മുതൽ വൈകിട്ട് 7 വരെയും ആയിരിക്കും. 

തന്നിരിക്കുന്ന മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ട്രാഫിക്ക് വഴിതിരിച്ചുവിട്ടുകൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് അടച്ചുപൂട്ടൽ നടപ്പിലാക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button