Qatar

ഹമദ് യാത്രക്കാരനിൽ നിന്ന് കണ്ടാമൃഗ കൊമ്പുകളും ആനക്കൊമ്പുകളും പിടിച്ചെടുത്തു

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച നിരോധിതമായ കണ്ടാമൃഗത്തിന്റെ കൊമ്പുകളും ആനക്കൊമ്പുകളും കസ്റ്റംസ് പിടിച്ചെടുത്തു. 45.29 കിലോഗ്രാം ഭാരമുള്ള 120 കണ്ടാമൃഗ കൊമ്പുകളും ആനക്കൊമ്പുകളുമാണ് പിടിച്ചെടുത്തത്. പരിസ്ഥിതി-ക്ലൈമറ്റ് ചേഞ്ച് മന്ത്രാലയം ബന്ധപ്പെട്ട അധികൃതർക്കൊപ്പം ചേർന്നാണ് പിടിച്ചെടുക്കൽ പൂർത്തിയാക്കിയത്.

“ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനുമതിയില്ലാതെ ഇവ കടത്താൻ ശ്രമിച്ച ഒരു യാത്രക്കാരനിൽ നിന്നാണ് പിടിച്ചെടുത്തത്,” മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രകൃതിദത്തമായ വന്യജീവികളുടെ വ്യാപാരത്തിൽ നിയമങ്ങൾ പാലിക്കാൻ എല്ലാവരോടും മന്ത്രാലയം ആവശ്യപ്പെട്ടു. CITES ഉടമ്പടിയിൽ സംരക്ഷിക്കപ്പെടുന്ന ജീവികളെ കൊണ്ടുവരുമ്പോൾ അനുമതി ലഭിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button