ഖത്തർ മലയാളീസ് കൂട്ടായ്മയും റിയാദ മെഡിക്കൽ സെന്ററും സംയുക്തമായി 2024 നവംബർ 29 ഡയബറ്റിസ് ദിനത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ ആദ്യ പോസ്റ്റർ പ്രകാശനം റിയാദ മെഡിക്കൽ സെന്റർ എംഡി ജംഷീദ് ഹംസയും ഖത്തർ മലയാളീസ് ഭാരവാഹി ബിലാൽ കെടിയും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ റിയാദ മെഡിക്കൽ സെന്റർ സെയിൽസ് മാനേജർ അൽത്താഫ് ഖാൻ, മറ്റു ഖത്തർ മലയാളീസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നവംബർ 29 ന് റിയാദ മെഡിക്കൽ സെന്ററിൽ വച്ച് നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കായിരിക്കും പങ്കെടുക്കാൻ അവസരം.
മൂന്ന് മാസത്തിലെ രക്തത്തിലെ ഷുഗറിന്റെ ശരാശരി അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ HbA1c ടെസ്റ്റ് പങ്കെടുക്കുന്ന 200 പേർക്കും സൗജന്യമായി ലഭ്യമാവുന്നു എന്നതാണ് ക്യാമ്പിന്റെ പ്രത്യേകത.
മെഡിക്കൽ ക്യാമ്പിന് ശേഷം തുടർ ചികിത്സ ആവശ്യമായ രോഗികൾക്കുള്ള വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ പരിചരണം, ബോധവൽക്കരണം, മരുന്നിന് ആവശ്യമായ സഹായങ്ങൾ തുടങ്ങിയവ റിയാദ മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ ഖത്തർ മലയാളീസ് നിർവഹിക്കുന്നുണ്ട്.
HbA1c ടെസ്റ്റിന് പുറമെ ഷുഗറിന്റെ തന്നെ FBS, RBS ടെസ്റ്റുകളും അതിന് പുറമെ ടോട്ടൽ കൊളസ്‌ട്രോൾ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, ബ്ലഡ് പ്രഷർ, ലിവർ ടെസ്റ്റുകളായ SGOT, SGPT തുടങ്ങിയവയും ക്യാമ്പിൽ ഉൾപ്പെടുന്നുണ്ട്.
മാനസികമായും ശാരീരികമായും ആരോഗ്യമുള്ള സമൂഹമാണ് നല്ല നാളേക്ക് ആവശ്യം, അതിനുതകുന്ന സേവനങ്ങൾ തുടർന്നും റിയാദ മെഡിക്കൽ സെന്ററിന്റെ ഭാഗത്ത് നിന്ന് സമൂഹത്തിന് ലഭിക്കുമെന്ന് റിയാദ മെഡിക്കൽ സെന്റർ എംഡി ജംഷീദ് ഹംസ ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp