ദോഹ: ലോക പ്രമേഹ ദിനത്തിനോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെന്റര്‍ ഖത്തര്‍ ഡയബറ്റിക് അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് പ്രമേഹ ബോധവല്‍കരണ കാംപയിന്‍ സംഘടിപ്പിച്ചു. റിയാദ മെഡിക്കല്‍ സെന്ററില്‍ നടന്ന പരിപാടി ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ കെയര്‍ പ്രോഗ്രാം ഓഫീസര്‍ സെയ്ന്‍ അല്‍ യാഫി ഉദ്ഘാടനം ചെയ്തു.
‘പ്രമേഹത്തെ കുറിച്ചുള്ള ബോധവല്‍കരണവും പരിചരണവും കൂട്ടായ പ്രവര്‍ത്തനം ആവശ്യപ്പെടുന്നതാണ്. നമ്മുടെ അറിവും ആവശ്യമായ ചികിത്സാ സംവിധാനങ്ങളുമുപയോഗിച്ച് വ്യക്തികളെ ശാക്തീകരിക്കാനും ഫലപ്രദമായി പ്രമേഹത്തെ സമൂഹത്തില്‍ നിന്നു അകറ്റി നിര്‍ത്താനും ഇത്തരം കാംപയിനുകള്‍ക്കാവുമെന്ന്’ സെയ്ന്‍ അല്‍ യാഫി പറഞ്ഞു.
‘ആരോഗ്യമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനും കൃത്യമായ ബോധവത്കരണത്തിലൂടെയും ചികത്സയിലൂടെയും പ്രമേഹ രോഗത്തെ തടയുന്നതിനാവശ്യമായ പാക്കേജുകള്‍ നല്‍കിയും ഇത്തരം കാംപയിനുകളുമായി സഹകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് റിയാദ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു.
‘ഡയബറ്റിക്‌സിനെ കുറിച്ച് പൊതുസമൂഹത്തിന് ബോധവത്കരണം നല്‍കാനും എല്ലാവര്‍ക്കും താങ്ങാനാവുന്ന വിധമുള്ള സമഗ്രമായ പ്രമേഹ പരിചരണവും രോഗപ്രതിരോധ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യവുമാണ് പ്രധാനമായും കാംപയിന്‍ ലക്ഷ്യമിടുന്നതെന്ന്് റിയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു.
വിവിധ ബോധവല്‍ക്കരണ സെഷനുകള്‍ക്കൊപ്പം പ്രമേഹ പരിശോധന, രക്തസമ്മര്‍ദ്ദ പരിശോധന ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ അടങ്ങുന്ന സൗജന്യ ഡയബറ്റിക് സ്‌ക്രീനിങ് പാക്കേജും റിയാദ മെഡിക്കല്‍ സെന്റര്‍ വാഗ്ദാനം ചെയ്തു.
ജെ സി ഐ അംഗീകാരം ലഭിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററാണ് ദോഹയിലെ സി റിങ്ങ് റോഡില്‍ ഹോളിഡേ വില്ല സിഗ്നലിനു സമീപം സ്ഥിതി ചെയ്യുന്ന റിയാദ മെഡിക്കല്‍ സെന്റര്‍.
വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യമുള്ള റിയാദയില്‍ പതിനഞ്ചോളം സ്‌പെഷ്യാലിറ്റികള്‍ക്കു പുറമേ ലബോറട്ടറി, റേഡിയോളജി, ഫാര്‍മസി, ഒപ്റ്റിക്കല്‍സ് എന്നിവയുടെ സേവനവും ലഭ്യമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv