റിയാദ മെഡിക്കല്‍ സെന്‍റര്‍ ഇന്‍റേണല്‍ മെഡിസിന്‍ വിഭാഗം വിപുലീകരിച്ചു

ദോഹ: റിയാദ മെഡിക്കല്‍ സെന്‍റര്‍ ഇന്‍റേണല്‍ മെഡിസിന്‍ വിഭാഗം വിപുലീകരിച്ചു. ഇന്ത്യയിലും വിദേശത്തുമായി 20 വര്‍ഷത്തിലേറെ സേവന പരിചയമുള്ള ഇന്‍റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. അരുണ്‍കുമാറിന്‍റെ സേവനം റിയാദ മെഡിക്കല്‍ സെന്‍ററില്‍ ഇനി മുതല്‍ ലഭ്യമാണ്. കൂടാതെ ഇന്‍റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. മഞ്ജുനാഥിന്‍റെ സേവനം തുടര്‍ന്നും ലഭ്യമാണ്.
ജനങ്ങള്‍ക്കിടയില്‍ ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിതമായ നിരക്കില്‍ ഏറ്റവും മികച്ച ചികത്സാ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഇന്‍റേണല്‍ മെഡിസിന്‍ വിഭാഗം വിപുലീകരിക്കുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്‍റര്‍ മാനേജ്മെന്‍റ് അറിയിച്ചു.
സി-റിംഗ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജെ.സി.ഐ അംഗീകൃത മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്‍ററായ റിയാദ മെഡിക്കല്‍ സെന്‍ററില്‍ 15 ലധികം സ്പെഷ്യാലിറ്റികളും, 25 ലധികം വിദഗ്ദരായ ഡോക്ടര്‍മാരും സേവനമനുഷ്ടിക്കുന്നു. കൂടാതെ റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 44 45 77 77, 50 44 88 99 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.