BusinessLegalQatar

ഉൽപ്പന്നങ്ങൾ മാറ്റിവാങ്ങാനും തിരികെ നൽകാനും ഉപഭോക്താക്കൾക്കുള്ള അവകാശങ്ങൾ വ്യക്തമാക്കി വാണിജ്യ മന്ത്രാലയം

ദോഹ: വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ മാറ്റിവാങ്ങുന്നതിനും തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട പ്രധാന ഉപഭോക്തൃ അവകാശങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) വ്യക്തമാക്കി.

എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച ബോധവൽക്കരണ കുറിപ്പിലാണ് ഈ അവകാശങ്ങൾ മന്ത്രാലയം വിശദീകരിച്ചത്.

ഉൽപ്പന്നം മാറ്റിവാങ്ങാനോ തിരികെ നൽകാനോ കഴിയുന്ന സാഹചര്യങ്ങൾ:

  • ഉൽപ്പന്നത്തിൽ പ്രശ്നം ഉള്ളതായി തെളിയുന്ന പക്ഷം
  • വിതരണം ചെയ്ത ഉൽപ്പന്നം അതിന്റെ യഥാർത്ഥ സവിശേഷതകളുമായി (original features) പൊരുത്തപ്പെടാത്ത അവസ്ഥയിൽ ലഭിച്ചാൽ
  • ഉൽപ്പന്നത്തിന്റെ സ്വഭാവം (ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ) ഉപഭോക്താവിന് പരിശോധിക്കാനോ പരീക്ഷിക്കാനോ വിതരണക്കാരൻ അവസരം നൽകാത്തപ്പോൾ

ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് നിയമപരമായി ഉൽപ്പന്നം മാറ്റിവാങ്ങുകയോ തിരികെ നൽകുകയോ ചെയ്യാനുള്ള അവകാശം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.


ഉപഭോക്താക്കൾ പരാതികൾ അറിയിക്കാനും പിന്തുടരാനും MOCIQATAR ആപ്പ് ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

    ഈ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പരാതികൾ രജിസ്റ്റർ ചെയ്യാനും അവയുടെ പുരോഗതി പിന്തുടരാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.

    Related Articles

    Back to top button