1990ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിന് ദോഹ-ഉമ്മുസലാൽ മുനിസിപ്പാലിറ്റി പ്രദേശത്തെ ചില ഭക്ഷണശാലകളും കഫറ്റീരിയകളും അടച്ചുപൂട്ടാൻ മുൻസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു.
മേൽപ്പറഞ്ഞ നിയമം ലംഘിച്ചതിനാൽ പ്രദേശത്തെ പെട്ര റെസ്റ്റോറന്റ് 30 ദിവസത്തേക്ക് അടച്ചിടാനാണ് ഉമ്മുസലാൽ മുനിസിപ്പാലിറ്റിയുടെ നിർദ്ദേശം.
ദോഹ മുനിസിപ്പാലിറ്റി അധികൃതർ ഫസ്റ്റ് ഗേറ്റ് റെസ്റ്റോറന്റ്, ടി20 കഫറ്റീരിയ, മലപ്പുറം കഫറ്റീരിയ എന്നിവിടങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ഇവയെല്ലാം അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടു.
അടച്ചുപൂട്ടൽ നോട്ടീസ് പുറപ്പെടുവിക്കുമ്പോൾ, അടച്ച കട തുറക്കാനോ എന്തെങ്കിലും പ്രവർത്തനമോ അറ്റകുറ്റപ്പണികളോ നടത്താനോ അനുവദനീയമല്ല, ലംഘനം ക്രിമിനൽ ബാധ്യതയ്ക്ക് കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.