റിപ്പബ്ലിക് ഡേ: എംബസ്സിയിൽ 6:45 ന് പതാക ഉയർത്തും; ‘ഓപ്പൺ ഹൗസ്’ വ്യാഴാഴ്ച്ച
ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി ഖത്തറിലെ ഇന്ത്യൻ സമൂഹം. ദോഹയിലെ എംബസ്സിയിൽ രാവിലെ 6:45 ന് പതാക ഉയർത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങുകളിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കും മാത്രമായിരിക്കും പ്രവേശനം.
പരിപാടി എംബസ്സിയുടെ ഫേസ്‌ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യും.
അതേസമയം, ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രശ്നപരിഹാരങ്ങൾക്കുള്ള പ്രതിമാസ ഓപ്പൺ ഹൗസ് ജനുവരി 27 മറ്റന്നാൾ എംബസി ആസ്ഥാനത്ത് നടക്കും. ഓണ്‍ലൈനായും ഓഫ്ലൈനായും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം.
ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായും അഞ്ച് മണി മുതല്‍ ഏഴ് മണി വരെ സൂം മീറ്റിംഗിലൂടെയും ടെലിഫോണ്‍ കോളിലൂടെയും പങ്കെടുക്കാവുന്നതാണ്. സൂം മിറ്റിങ്ങില്‍ പങ്കെടുക്കുന്നവര്‍ 830 1392 4063 മീറ്റിംഗ് ഐഡിയും 220100 എന്ന പാസ്‌കോഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം.