BusinessQatarTechnology

2 ദിവസം വരെ ബാറ്ററി ലൈഫ്; ചാർജ്ജാക്കാൻ റെഡ്‌മിയുടെ പുതിയ മോഡൽ വിപണിയിൽ

ചൈനീസ് ഇലക്ട്രോണിക്സ് നിർമാതാക്കളായ ഷിയോമിയുടെ പുതിയ റെഡ്മി 15 5G മോഡൽ റെഡ്‌മിയുടെ ഖത്തറിലെ ഔദ്യോഗിക ഡീലർമാരായ ഇന്റർടെക്ക് ഓഗസ്റ്റ് 15 ന് ഖത്തർ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഓഗസ്റ്റ് 14, വ്യാഴാഴ്ച മുതൽ തന്നെ മോഡൽ സ്റ്റോറുകളിൽ ലഭ്യമാവും. വിപ്ലവകരമാം വിധം 7000 mAh ബാറ്ററി കപ്പാസിറ്റിയുമാണ് റെഡ്‌മിയുടെ പുതിയ മോഡലിന്റെ വരവ്. പോക്കറ്റ് കാലിയാക്കാത്ത ബഡ്ജറ്റ് ഫോണുകൾക്ക് പേരു കേട്ട റെഡ്മി ഇക്കുറിയും ഏറ്റവും സാധാരണക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ഫോണും പുറത്തിറക്കിയിരിക്കുന്നത്. 649QR മാത്രമാണ് 8GB 256GB വേർഷൻ റെഡ്മി 15 G5 യുടെ ലോഞ്ചിങ് ഓഫർ വില.

സ്നാപ്ഡ്രാഗൺ 6s ജെൻ 3 പ്രൊസസറിലെത്തുന്ന റെഡ്മി 15 5G ആൻഡ്രോയിഡ് 15 അധിഷ്ഠിത ഹൈപ്പർഒഎസിലാണ് പ്രവർത്തിക്കുക. 144 ഹെർട്സ് റിഫ്രഷ് റേറ്റും അഡാപ്റ്റീവ് സിങ്ക് സാങ്കേതികവിദ്യയും ഉള്ള വലിയ 6.9 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഇതിലുള്ളത്.

7,000 എംഎഎച്ച് ബാറ്ററിയും 33 വാട്ട്സ് ഫാസ്റ്റ് ചാർജിംഗും 18 വാട്ട്സ് റിവേഴ്സ് ചാർജിംഗും കൊണ്ടാണ് റെഡ്‌മിയുടെ പുതിയ ഫോൺ ശ്രദ്ധേയമാകുന്നത്. 2 ദിവസം വരെ തുടർച്ചയായ ബാറ്ററി ലൈഫും മറ്റു ഡിവൈസുകൾക്ക് ഉൾപ്പെടെ പവർ നൽകാൻ പര്യാപ്തവുമാണ് ഈ ഫീച്ചർ.

മനോഹരമായ ഡിസൈനും മൾട്ടിമീഡിയ സവിശേഷതകളും
റെഡ്മി 15 5G യുടെ അധികയോഗ്യതകളിൽ ഉൾപ്പെടും. IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻസ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 200 ശതമാനം “സൂപ്പർ വോളിയം” ഉള്ള ഡോൾബി-സർട്ടിഫൈഡ് സ്പീക്കർ എന്നിവയും ഇതിന്റെ തുടർച്ചയാണ്.

ഫോട്ടോഗ്രാഫിക്ക് കരുത്ത് പകരുന്നത് 50 എംപി എഐ ഡ്യുവൽ ക്യാമറ സിസ്റ്റമാണ്. എഐ ഇറേസ്, എഐ സ്കൈ, ഫിലിം-സ്റ്റൈൽ ഫിൽട്ടറുകൾ തുടങ്ങിയ എഐ സവിശേഷതകളോടെയാണ് ക്യാമറയുടെ പ്രവർത്തനം. കണക്റ്റിവിറ്റിയിൽ NFC ഉൾപ്പെടുന്നു, കൂടാതെ ഫോൺ മിഡ്‌നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് വൈറ്റ്, സാൻഡി പർപ്പിൾ എന്നീ മൂന്ന് ഫാഷനബിൾ നിറങ്ങളിൽ ലഭ്യമാണ്.

Related Articles

Back to top button