Qatar
ലൈസൻസ് ഇല്ലാതെ വിദേശത്ത് നിന്ന് റിക്രൂട്ട്‌മെന്റ്; മുന്നറിയിപ്പുമായി മന്ത്രാലയം
ദോഹ: അംഗീകൃത ലൈസൻസ് ലഭിക്കാതെ മറ്റുള്ളവരുടെ പേരിൽ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികൾക്കും കമ്പനികൾക്കും തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇവർ നിയമപരമായ നടപടികൾക്ക് വിധേയരാകുമെന്ന് മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.
മാൻപവർ ഓഫീസുമായി കരാറുള്ളവരോട് വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മന്ത്രാലയത്തിന്റെ അംഗീകൃത ലൈസൻസ് ഓഫീസിന് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
തൊഴിലുടമകളുടെ കരാർ വ്യവസ്ഥകൾ പാലിക്കാത്തതിനും മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ ലംഘിച്ചതിനും 24 ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളാണ് കഴിഞ്ഞ ദിവസം മന്ത്രാലയം അടച്ചുപൂട്ടിയത്.