ജനുവരി 9 മുതൽ 13 വരെയുള്ള കാലയളവിൽ നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിലെ വിൽപ്പന കരാറുകളിലെ കണക്ക് പ്രകാരം റിയൽ എസ്റ്റേറ്റ് വ്യാപാരം 340.9 മില്യൺ റിയാലിലെത്തി.
വിൽപന തകൃതിയായ റിയൽ എസ്റ്റേറ്റ് വസ്തുവകകളുടെ പട്ടികയിൽ തരിശ് സ്ഥലങ്ങൾ, വീടുകൾ, വിവിധോദ്ദേശ്യ സ്ഥലങ്ങൾ, മൾട്ടി പർപ്പസ് കെട്ടിടം, അപ്പാർട്ട്മെന്റ് കെട്ടിടം, അപ്പാർട്ട്മെന്റ് കോമ്പൗണ്ട് എന്നിവ ഉൾപ്പെടുന്നതായി വകുപ്പ് പുറത്തിറക്കിയ പ്രതിവാര ബുള്ളറ്റിനിൽ പറയുന്നു.
അൽ വക്ര, ഉമ്മുസ്ലാൽ, ദോഹ, അൽ റയ്യാൻ, അൽ ദായെൻ, അൽ ഖോർ, അൽ ഷമാൽ, അൽ ദഖിറ മുനിസിപ്പാലിറ്റികൾ കേന്ദ്രീകരിച്ചാണ് പ്രധാന കച്ചവടമത്രയും.
2021 ജനുവരി 2 മുതൽ 6 വരെയുള്ള കാലയളവിലെ റിയൽ എസ്റ്റേറ്റ് വ്യാപാര തുക QR186.8m ആയിരുന്നിടത്താണ് ഈ വർഷം കനത്ത കുതിപ്പ് ഉണ്ടായിരിക്കുന്നത്