Qatar

ഖത്തറിൽ കനത്ത മഴ; റെക്കോർഡ് മഴയുമായി റഅ്സ് ലഫാൻ

ദോഹ: ബുധനാഴ്ച ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് റഅ്സ് ലഫാനിൽ. 45.4 mm മഴയാണ് ഇവിടെ മാത്രം ലഭിച്ചത്. രാജ്യത്തിന്റെ വടക്കൻ മേഖലകളിലും വടക്ക് കിഴക്കൻ മേഖലകളിലുമാണ് മഴ കനത്തത്.

പ്രധാന സ്ഥലങ്ങളിലെ മഴയുടെ അളവ്:

​ഏറ്റവും കൂടുതൽ മഴ ലഭിച്ച ആദ്യ അഞ്ച് സ്ഥലങ്ങൾ താഴെ പറയുന്നവയാണ്:

  • റഅ്സ് ലഫാൻ: 45.4 mm
  • ബർസാൻ: 34.5 mm
  • റൗദത്ത് അൽ ഫറാസ്: 28.3 mm
  • സിംസിമ: 27.5 mm
  • കതാറ: 24 mm

​ഇതുകൂടാതെ ഖത്തർ യൂണിവേഴ്സിറ്റി (16.6 mm), ലുസൈൽ സ്റ്റേഡിയം (16.4 mm) എന്നിവിടങ്ങളിലും മിതമായ രീതിയിൽ മഴ ലഭിച്ചു. എന്നാൽ ദോഹയുടെ മധ്യഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും താരതമ്യേന കുറഞ്ഞ മഴയാണ് ലഭിച്ചത്. ദോഹ നഗരത്തിലും 974 സ്റ്റേഡിയത്തിലും 6.3 mm മഴ മാത്രമാണ് രേഖപ്പെടുത്തിയത്. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ 11.2 mm മഴ ലഭിച്ചു.

ജാഗ്രതാ നിർദ്ദേശം

​വരുന്ന ശനിയാഴ്ച (മാർച്ച് 28) വരെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

Back to top button