
റമദാൻ മാസത്തിൽ ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ധനകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ അഞ്ച് മണിക്കൂർ ആയിരിക്കുമെന്ന് ക്യുസിബി അറിയിച്ചു.
നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മോഹൻനാദി മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തന സമയം വ്യക്തമാക്കുന്ന ഒരു സർക്കുലർ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതേ സമയക്രമം ആണ് ഈ സ്ഥാപനങ്ങളും പിന്തുടരുക.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD