Qatar
റമദാൻ: ഈ മണിക്കൂറുകളിൽ ട്രക്കുകൾക്ക് നിരോധനം
റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകളുടെ ഗതാഗതം നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാവിലെ 7 മണി മുതൽ 10 മണി വരെയും ഉച്ചക്ക് 12.30 മുതൽ 3 മണി വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 12.30 വരെയുമാണ് ട്രക്കുകൾ ഓടുന്നതിന് നിരോധനമുള്ളത്.
ട്രക്ക് ഓടിക്കുന്നവർ ട്രാഫിക് നിയമങ്ങളും സമയ നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.