ശനിയാഴ്ച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ്

ഈ വാരാന്ത്യത്തിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായി തുടരുമെങ്കിലും രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മേഘങ്ങളും മഴയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ശനിയാഴ്ച്ച, ചില സ്ഥലങ്ങളിൽ പകൽ സമയത്ത് ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും കുറഞ്ഞ കാഴ്ച്ചപരിധിയും ഉണ്ടാകാം.
ഓഗസ്റ്റ് 8 വെള്ളിയാഴ്ച്ചയും ഓഗസ്റ്റ് 9 ശനിയാഴ്ച്ചയും പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്ന് ക്യുഎംഡി മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച്ച കടൽ തിരമാലകൾ 2 മുതൽ 4 അടി വരെ ഉയരും, ചിലപ്പോൾ 6 അടി വരെയാകാനും സാധ്യതയുണ്ട്. ശനിയാഴ്ച്ച അവ 2 മുതൽ 5 അടി വരെ ഉയരും.
വാരാന്ത്യത്തിലെ താപനില 34 ഡിഗ്രി സെൽഷ്യസിനും 43 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t