റമദാൻ ആരംഭ തിയ്യതി പ്രവചിച്ച് ഖത്തർ കലണ്ടർ ഹൗസ്

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, ഈ വർഷത്തെ വിശുദ്ധ റമദാൻ മാസം 2024 മാർച്ച് 11 തിങ്കളാഴ്ച ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
വിശുദ്ധ റമദാൻ മാസത്തിൻ്റെ വരവ് സംബന്ധിച്ച ഔദ്യോഗിക തീരുമാനം രാജ്യത്തെ എൻഡോവ്‌മെൻ്റ് ആൻ്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ മൂൺ സൈറ്റിങ്ങ് കമ്മറ്റിയുടെ കീഴിലാണ്.
ഈ വർഷത്തെ റമദാൻ മാസത്തിൻ്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല അന്വേഷണ ദിവസമായ 2024 മാർച്ച് 10 ലെ ദൃശ്യത അനുസരിച്ച് തീരുമാനിക്കുമെന്ന് ഷെയ്ഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്‌സിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
“ഹിജ്റ 1445-ലെ റമദാനിലെ ചന്ദ്രക്കല, അന്വേഷണ ദിവസം (മാർച്ച് 10, 2024) സൂര്യാസ്തമയത്തിന് ശേഷം ഖത്തറിന്റെ ആകാശത്ത് 11 മിനിറ്റ് നേരം അസ്തമിക്കും. ഈ കാലയളവ് പടിഞ്ഞാറോട്ട് പോകുന്തോറും വർധിക്കും,” അൽ-അൻസാരി കൂട്ടിച്ചേർത്തു.
ഹിജ്രി മാസങ്ങളുടെ തുടക്കവും അവസാനവും ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെ ചന്ദ്രൻ്റെ ചലനത്തെ ആശ്രയിച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതേസമയം ഗ്രിഗോറിയൻ മാസങ്ങളുടെ തുടക്കവും അവസാനവും സൂര്യനെ ചുറ്റിപ്പറ്റിയുള്ള ഭൂമിയുടെ ചലനത്തെ ആശ്രയിച്ചിരിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD