Qatar

ഖത്തർ യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം

ദോഹ: ഖത്തർ സർവകലാശാല (ക്യുയു) സ്പ്രിംഗ് 2023 സെമസ്റ്ററിൽ ബിരുദ പ്രോഗ്രാമുകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ അഡ്മിഷൻ അപേക്ഷകൾ ഞായറാഴ്ച ആരംഭിച്ചു.

മറ്റ് സർവകലാശാലകളിൽ നിന്ന് ഖത്തർ സർവകലാശാലയിലേക്ക് മാറുന്ന വിദ്യാർത്ഥികൾക്കും രണ്ടാം ബാച്ചിലേഴ്സ് ഡിഗ്രി വിദ്യാർത്ഥികൾക്കും ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 12 വരെയാണ്.

പുതിയ വിദ്യാർത്ഥികൾക്കും വിസിറ്റിംഗ് വിദ്യാർത്ഥികൾക്കും കോഴ്‌സ് നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രവേശന അപേക്ഷകൾ ഒക്ടോബർ 18 വരെ തുടരും.

2023-ലെ സ്പ്രിംഗ് സെമസ്റ്ററിൽ ലഭ്യമായ കോളേജുകളിലേക്ക് അപേക്ഷിക്കുന്നവർ ജനറൽ സെക്കണ്ടറി സർട്ടിഫിക്കറ്റ് പരീക്ഷകളുടെ ഫലങ്ങളിൽ ശരാശരി 70 ശതമാനമെങ്കിലും നേടിയിരിക്കണമെന്നത് അപേക്ഷിക്കാനുള്ള യോഗ്യതകളിൽ ഒന്നാണെന്ന് ക്യുയു അഡ്മിഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലുൽവ അൽ റുബൈ വിശദീകരിച്ചു.

ആർട്ട്സ്, സയൻസ്, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, സാമ്പത്തിക ശാസ്ത്രം, നിയമം, ശരിഅത്ത്, ഇസ്ലാമിക പഠനം, വിദ്യാഭ്യാസം മുതലായ വിഷയങ്ങളിൽ കോഴ്‌സുകൾ ലഭ്യമാണ്.

ഔദ്യോഗിക യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (apply.qu.edu.qa) ഇലക്ട്രോണിക് അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ചാണ് പ്രവേശന അപേക്ഷ സമർപ്പിക്കേണ്ടത്.

ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പുരുഷ വിദ്യാർത്ഥികൾക്ക് മെയിൽ സ്റ്റുഡന്റ് ആക്ടിവിറ്റീസ് ബിൽഡിംഗിലും വിദ്യാർത്ഥിനികൾക്ക് പ്രവേശന, രജിസ്ട്രേഷൻ ബിൽഡിംഗിലും ആവശ്യമായ രേഖകൾ സമർപ്പിക്കാനും രജിസ്‌ട്രേഷനും സൗകര്യമുണ്ട്.

മറ്റ് സർവ്വകലാശാലകളിൽ നിന്ന് മാറുന്ന വിദ്യാർത്ഥികളുടെയും രണ്ടാം ബാച്ചിലേഴ്സ് ഡിഗ്രി വിദ്യാർത്ഥികളുടെയും പ്രവേശന തീരുമാനങ്ങൾ നവംബർ 13 ന് പ്രഖ്യാപിക്കും. പുതിയ വിദ്യാർത്ഥികൾക്കുള്ള പ്രവേശന തീരുമാനങ്ങൾ 2023 ജനുവരി 16 ന് ആണ് പ്രഖ്യാപിക്കുക.

ഖത്തർ സർവ്വകലാശാലയിലേക്കുള്ള പ്രവേശനം അപേക്ഷകർ തമ്മിലുള്ള മത്സര തത്വത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും മിനിമം യോഗ്യത ഉള്ളത് കൊണ്ട് മാത്രം അപേക്ഷകന് അവരുടെ ആദ്യ ചോയ്സ് അനുവദിക്കുന്നതല്ലെന്നും, പകരം, ഓരോ കോളേജിന്റെയും ശേഷി അനുസരിച്ച് പ്രത്യേകം വിദ്യാർത്ഥികളെ സ്വീകരിക്കുമെന്നും അൽ റുബൈ പറഞ്ഞു. കൂടാതെ, സർവകലാശാലയിലേക്ക് അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥിയുടെ സെക്കൻഡറി തലത്തിലെ അക്കാദമിക് ചരിത്രവും കണക്കിലെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button