ആയിരത്തിലധികം ഉൽപ്പന്നങ്ങളുമായി റവാബി സ്റ്റോറുകളിൽ QR10, QR20, QR30 പ്രമോഷൻ ആരംഭിച്ചു
ഖത്തറിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ റവാബി, ഷോപ്പർമാർക്കായി ഒരു ഗംഭീര പ്രമോഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. 2024 സെപ്റ്റംബർ 26നു ആരംഭിച്ച് ഒക്ടോബർ 9 വരെ നീണ്ടു നിൽക്കുന്ന ഈ പ്രൊമോഷനിൽ, ഖത്തറിലുടനീളമുള്ള റവാബി സ്റ്റോറുകൾ 1000ലധികം ഉൽപ്പന്നങ്ങൾ QR10, QR20, QR30 എന്നിങ്ങനെയുള്ള വിലകളിൽ വാഗ്ദാനം ചെയ്യുന്നു.
രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ഈ ഇവന്റിൽ പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഫുഡ്, ഗാർഹിക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ എന്നിവയും അതിനു പുറമെ നിരവധി വൈവിധ്യമാർന്ന ഇനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാകും. ഷോപ്പർമാർക്ക് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഉൽപ്പന്നങ്ങളുടെ ഒരു വലിയ നിര തന്നെ ഇവിടെ പ്രതീക്ഷിക്കാം.
“ഈ പ്രമോഷൻ മികച്ച ഡീലുകൾ മാത്രമല്ല, ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റമുണ്ടാക്കുക എന്നതു കൂടിയാണ് ഉദ്ദേശിക്കുന്നത്. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഈ പ്രമോഷൻ അതിനു വേണ്ടിയാണ്.” അൽ റവാബി ഗ്രൂപ്പിൻ്റെ ഗ്രൂപ്പ് ജനറൽ മാനേജർ കന്നു ബേക്കർ പറഞ്ഞു.
QR10-ന് ഗോൾഡൻ ഫീനിക്സ് ഹോൾ ചിക്കൻ (1100g), QR10-ന് ഇൻഡോമി നൂഡിൽസ് (70g x 10 പായ്ക്കുകൾ), QR20-ന് സ്മാർട്ട് ഗോൾഡ് എക്സ്ട്രാ ലോംഗ് ഗ്രെയിൻ ബസുമതി അരി (5kg), QR10-ന്, ടൈഡ് എച്ച്എസ് ഒറിജിനൽ (1.5kg), QR20-ന് ഡെലിസി പ്രസ് കുക്കർ (3.0L), QR30-ന് അൽ ഖന്നാസ് മെൻസ് അറബിക് സ്ലിപ്പർ എന്നിവ പ്രൊമോഷനിൽ ഹൈലൈറ്റ് ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.
വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും ഗുണനിലവാരവും വാഗ്ദാനം ചെയ്യുന്നതിനുള്ള റവാബിയുടെ സമർപ്പണബോധത്തെ ഈ പ്രമോഷൻ എടുത്തു കാണിക്കുന്നു. കൂടാതെ, റവാബിയുടെ ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ അതിൻ്റെ ഫാഷൻ, ലൈഫ്സ്റ്റൈൽ ശേഖരത്തിൽ വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 50% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുമുണ്ട്.