Qatar

ചൂടും ശക്തമായ കാറ്റും തുടരും; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് ക്യുഎംഡി

ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD) കണക്കനുസരിച്ച് ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റു വീശുമെന്നും കടലിലെ തിരമാലകൾ ഉയരുമെന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായി തുടരും, താപനില 30 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അന്തരീക്ഷത്തിൽ പൊടിപടലങ്ങളും ഉണ്ടായേക്കാം.

അടുത്ത ആഴ്‌ച്ച വരെ ഖത്തറിൽ മിതമായതോ ശക്തമായതോ ആയ കാറ്റ് തുടരുമെന്ന് QMD അടുത്തിടെ നൽകിയ അപ്‌ഡേറ്റിൽ പറഞ്ഞു. അതിനാൽ, ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും കാഴ്‌ചപരിധി കുറയാനും സാധ്യതയുണ്ട്. സമുദ്രസംബന്ധമായ മുന്നറിയിപ്പുകളും നിലവിലുണ്ട്.

ഇന്ന് വെള്ളിയാഴ്‌ച, വടക്ക് പടിഞ്ഞാറ് നിന്ന് 12 മുതൽ 22 നോട്ട് വരെ വേഗതയിൽ കാറ്റ് വീശും, ഇത് 30 നോട്ടിലേക്ക് എത്തിയേക്കാം. ശനിയാഴ്‌ച, കാറ്റ് വടക്ക് പടിഞ്ഞാറും വടക്കുകിഴക്കുമായി മാറി മാറി 5 മുതൽ 15 നോട്ട് വരെ വേഗതയിൽ വീശും, ചിലപ്പോൾ 22 നോട്ട് വരെ വേഗതയിൽ എത്തും.

വെള്ളിയാഴ്ച്ച കടൽ തിരമാലകൾ 3 മുതൽ 7 അടി വരെ ഉയരും, ചിലപ്പോൾ 9 അടി വരെ എത്തിയേക്കാം. ശനിയാഴ്‌ച കുറച്ചുകൂടി ശാന്തമായ കടലാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv

Related Articles

Back to top button