ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യത, വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് ക്യുഎംഡി
ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് വാരാന്ത്യത്തിൽ ശക്തമായ കാറ്റും വേലിയേറ്റവും പ്രതീക്ഷിക്കുന്നു.
ഇന്ന്, ഡിസംബർ 6 വെള്ളിയാഴ്ച്ച ആദ്യം ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത മോശമായിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
വെള്ളിയാഴ്ച്ച കാലാവസ്ഥ ആദ്യം മൂടൽമഞ്ഞുള്ളതായിരിക്കും, പിന്നീട് ചിലപ്പോൾ മേഘങ്ങളോടു കൂടിയ മിതമായ കാലാവസ്ഥയും രാത്രി തണുപ്പും ആയിരിക്കും. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ 5-15 നോട്ട് വരെ വേഗതയിലാകും. രാത്രിയിൽ കടലിന്റെ ഉയരം 4 മുതൽ 7 അടി വരെ ആയിരിക്കും.
ശനിയാഴ്‌ച ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്, ചില സമയങ്ങളിൽ ചെറിയ പൊടിക്കാറ്റും ഉണ്ടായേക്കാം. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ 8-18KT വരെയും ചിലപ്പോൾ 26KT വരെയും ആകും. കടൽ ഉയരം ചിലപ്പോൾ 5-7 അടി മുതൽ 9 അടി വരെ ഉയരും.
വാരാന്ത്യത്തിലെ താപനില 20°C മുതൽ 26°C വരെയാണ്.