Qatarsports

ഖത്തർ മലയാളീസ് ‘പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ സീസൺ 2’ സംഘടിപ്പിച്ചു

ഖത്തറിലെ എറ്റവും വലിയ മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’ പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ സീസൺ 2 മത്സരം സംഘടിപ്പിച്ചു. അബുഹൂമറിൽ നടന്ന മത്സരത്തിൽ ഖത്തറിലെ പ്രമുഖമാരായ 64 ടീമുകൾ പങ്കാടുത്തു. നിരവധി പേരാണ് മത്സരം കാണാനെത്തിയത്.

വാശിയെറിയ മത്സരത്തിൽ ടീം തിരുരിനെ തോൽപിച്ചു അർജന്റീന ഫാൻസ്‌ ഖത്തർ വിജയികൾ ആയി. ടൂർണമെന്റിൽ എറ്റവും ചീറിങ് ടീം ആയി FC ബിദയെ തെരഞ്ഞടുത്തു.

സാമൂഹിക പ്രവർത്തകൻ റൗഫ് കൊണ്ടോട്ടി, ഗ്രാന്റ്മാൾ എംഡി അഷ്‌റഫ്‌ ചിറക്കൽ, ടീം ടൈം മാനേജർ സ്വാമീർ, നസീം ക്ലിനിക് മാർക്കറ്റിംഗ് മാനേജർ ഇക്ബാൽ, ഗ്രാന്റ്മാൾ എംഡി സുരേഷ് കൂട്ടായി, അമീൻ കൊടിയത്തൂർ, സന്തോഷ്‌ കണ്ണംപറമ്പിൽ, അർഷാദ് വടകര, നൗഫൽ കട്ടുപ്പാറ, ഷബീർ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി.

നംഷീർ ബദേരി സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രൂപ്പ്‌ ഫൗണ്ടർ ബിജു അധ്യക്ഷത വഹിച്ചു.
അർഷദ്, ഷബീർ, റിഷാദ് അബ്ദുള്ള, റഹീസ് എന്നവർ സംസാരിച്ചു. ബിലാൽ കെടി നന്ദി പറഞ്ഞു

പരിപാടികൾക് ആദർശ്, റാഷിദ്, തസ്‌നീം, റഷീദ്, സാബിക്, ഷംഷാദ്, സുമേഷ്, സഹദ്, ലത്തീഫ് കല്ലായി, മിറാജ്, സൂരജ്, മജീദ്‌, റൗഊഫ്, ഇർഫാൻ പകര, ജയ്മോൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button