ദോഹ: ഖത്തർ ലോകകപ്പ് ആഘോഷങ്ങളിൽ പങ്കുചേരാൻ, ഖത്തർ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) ഫിഫ ലോകകപ്പ് വിസ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്, വിസ ഡെബിറ്റ് കാർഡ്, വിസ പ്രീപെയ്ഡ് കാർഡ് എന്നിവ അവതരിപ്പിച്ചു.
ആവേശകരമായ റിവാർഡുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്ന എക്‌സ്‌ക്ലൂസീവ് കാർഡുകളാണ് വിസയുമായി സഹകരിച്ചു QIB പുറത്തിറക്കുന്നത്.
വിസ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡുകൾ ലോകമെമ്പാടുമുള്ള 1,000 എയർപോർട്ട് ലോഞ്ചുകളിലേക്ക് സൗജന്യ അൺലിമിറ്റഡ് ആക്‌സസ്, പ്രീമിയം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഡിസ്‌കൗണ്ടുകൾ, കൂടാതെ ഉപഭോക്താക്കൾക്ക് ഉപയോഗത്തിന് അനുസൃതമായി അബ്‌ഷർ പോയിന്റുകൾ നേടാനുള്ള സാധ്യത മുതലായവ വാഗ്ദാനം ചെയ്യുന്നു.
ഇവ കൂടാതെ, വിസ സിഗ്നേച്ചർ കാർഡ് ഉടമകൾക്ക്, യാത്രയ്ക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷ, പർച്ചേസ് പരിരക്ഷ, വിപുലീകൃത വാറന്റി എന്നിവയും ലഭ്യമാകും..
വിസ ഡെബിറ്റ് കാർഡ് ഹോൾഡർമാർക്ക് ഓൺലൈനിലും ഇന്റർനാഷണൽ ഉപയോഗത്തിലും അബ്ഷർ റിവാർഡ് പോയിന്റുകൾ നേടാനാകും.
അതേസമയം വിസ പ്രീപെയ്ഡ് കാർഡ് ഉടമകൾക്ക് QR200 മുതൽ QR25,000 വരെ ഏത് തുകയും മൊബൈൽ ബാങ്കിംഗ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് വഴി തത്സമയം ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.
2022-ൽ ഉടനീളം, QIB മൊബൈൽ ആപ്പ് മുഖേന ഉപഭോക്താക്കൾക്ക് FIFA ലോകകപ്പ് ഖത്തർ 2022 വിസ കാർഡുകൾക്ക് തൽക്ഷണം അപേക്ഷിക്കാം.
QIB-യുടെ മൊബൈൽ ആപ്പ് വഴി ഉപഭോക്താക്കൾക്ക് പുതിയതോ അധികമായതോ ആയ അക്കൗണ്ടുകൾ തുറക്കാനും, വിസ ലിമിറ്റഡ് എഡിഷൻ കാർഡുകൾ വാങ്ങാനും, അല്ലെങ്കിൽ അവരുടെ നിലവിലുള്ള കാർഡുകൾ പുതിയ കാർഡുകൾ കൊണ്ട് മാറ്റി വാങ്ങാനും സാധിക്കും. QIB വിസ കാർഡുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.qib.com.qa സന്ദർശിക്കുക.