Qatar

ഈദ് ഉൽ ഫിത്തർ തിയ്യതി പ്രവചിച്ച് ഖത്തർ കലണ്ടർ ഹൗസ്

ജ്യോതിശാസ്ത്രപരമായ നിരീക്ഷണങ്ങൾ പ്രകാരം, ഈ വർഷത്തെ ഷവ്വാൽ മാസത്തിലെ ആദ്യ ദിവസവും അനുഗ്രഹീതമായ ഈദുൽ-ഫിത്തറിൻ്റെ ആദ്യ ദിവസവും ഏപ്രിൽ 10 ബുധനാഴ്ച ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസും കുവൈറ്റ് അൽ ഒജൈരി സയൻ്റിഫിക് സെൻ്ററും പ്രവചിച്ചു.

ശവ്വാൽ മാസത്തിലെ ചന്ദ്രക്കല 2024 ഏപ്രിൽ 8 തിങ്കളാഴ്ച (ക്രസൻ്റ് കാണുന്ന ദിവസം), ദോഹ പ്രാദേശിക സമയം, രാത്രി 9:22 ന് പ്രത്യക്ഷമാകും.

ഖത്തറിലും ഇസ്ലാമിക, അറബ് രാജ്യങ്ങളിലായാലും ദർശന ദിവസം വൈകുന്നേരം ശവ്വാൽ ചന്ദ്രക്കല കാണുന്നത് അസാധ്യമാണ്. കാരണം ഈ ദിവസം സൂര്യാസ്തമയ സമയത്ത് ചന്ദ്രക്കല ഉദിക്കില്ല.

ദോഹ പ്രാദേശിക സമയം അനുസരിച്ച് ഏപ്രിൽ 10 ബുധനാഴ്ച രാവിലെ 5:32 ന് ഈദുൽ ഫിത്തർ പ്രാർത്ഥനയുടെ സമയം ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് സൂചിപ്പിച്ചു.

കൂടാതെ, ഇസ്‌ലാമിക ശരീഅത്തെ അടിസ്ഥാനമാക്കിയുള്ള ചന്ദ്രക്കല ദർശന സ്ഥിരീകരണത്തിൻ്റെ തീരുമാനം പൂർണ്ണമായും എൻഡോവ്‌മെൻ്റ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റിയുടെ വിവേചനാധികാരത്തിന് കീഴിലായിരിക്കും.

ഖത്തർ കലണ്ടർ ഹൗസും കുവൈറ്റ് അൽ-ഒജൈരി സയൻ്റിഫിക് സെൻ്ററും ജ്യോതിശാസ്ത്രത്തിലും ബഹിരാകാശത്തിലും വൈദഗ്ധ്യമുള്ള മേഖലയിലെ ഏറ്റവും പ്രഗത്ഭ കേന്ദ്രങ്ങളാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button