ഗവണ്മെന്റ് ഏജൻസികളിലെ പേയ്‌മെൻ്റുകൾക്കായി ഹിമ്യാൻ നാഷണൽ കാർഡ്, വ്യക്തത വരുത്തി ഖത്തർ സെൻട്രൽ ബാങ്ക്
ഗവണ്മെന്റ് ഏജൻസികളിലെ പേയ്‌മെൻ്റുകൾക്കായി നാഷണൽ കാർഡായ ഹിമ്യാൻ ഉപയോഗിക്കുന്നതിനെ കുറിച്ച് അടുത്തിടെ നടന്നു കൊണ്ടിരിക്കുന്ന ചർച്ചകളുമായി ബന്ധപ്പെട്ട് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ഒരു പ്രസ്‌താവന പുറത്തിറക്കി.
2025 ഫെബ്രുവരി മുതൽ ആരംഭിക്കുന്ന ഡിജിറ്റൽ മാറ്റത്തിലേക്ക് നീങ്ങാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ പേയ്‌മെന്റ് രീതിയെന്ന് ക്യുസിബി വിശദീകരിച്ചു. സർക്കാർ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും പേയ്‌മെൻ്റ് പ്രോസസിങ് ചെലവ് കുറയ്ക്കാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്. ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളെ ഈ മാറ്റം ബാധിക്കില്ലെന്ന് ക്യുസിബി എല്ലാവർക്കും ഉറപ്പ് നൽകി.
ഖത്തറിൽ സാമ്പത്തികപരമായ ഉൽപന്നങ്ങളും ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളും എങ്ങനെ അവതരിപ്പിക്കപ്പെടുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ മാറ്റവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പൊതുജനങ്ങളുമായി പങ്കിടുമെന്ന് അവർ വ്യക്തമാക്കി.