
ഖത്തർ വ്യാപാര വ്യവസായ മന്ത്രാലയം (MoCI) 2019 ലെ മെഴ്സിഡസ് ബെൻസ് എഎംജി ജിടി, സി ക്ലാസ്, ജിഎൽസി മോഡലുകൾ തിരിച്ചു വിളിക്കുന്നു. ഖത്തറിലെ മെഴ്സിഡസ് ഡീലേഴ്സായ നാസർ ബിൻ ഖാലിദ് ഓട്ടോമൊബൈൽസുമായി ചേർന്നാണ് തിരിച്ചെടുക്കൽ നടപടി പൂർത്തിയാക്കുക. എംഎംജി കണ്ട്രോൾ യൂണിറ്റ് സോഫ്ട്വെയറും ഇഎസ്പി കണ്ട്രോൾ യൂണിറ്റും നിർമ്മാതാക്കളുടെ അവകാശവാദവുമായി യോജിച്ചു പോകാത്തതാണ് തിരിച്ചു വിളിക്കലിന് കാരണം.
അറ്റകുറ്റപ്പണികൾക്കായി ഡീലറുമായി സഹകരിക്കുകയും പ്രശ്നങ്ങൾ പരിഹരിച്ചു എന്ന് ഉറപ്പുവരുത്താൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് എംഒസിഐ പറഞ്ഞു.
സമാനമായ രീതിയിൽ പരാതികളും നിർദ്ദേശങ്ങളും, തത്സമയം റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കൾക്ക് വാണിജ്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്: കോൾ സെന്റർ: 16001, ഇ-മെയിൽ: info@moci.gov.qa, ട്വിറ്റർ: @MOCIQATAR, ഇൻസ്റ്റഗ്രാം: MOCIQATAR, Android, iOSനുള്ള MoCI മൊബൈൽ ആപ്പ്: MOCIQATAR