WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Hot NewsQatar

വർഷാവസാന ക്ലോസിംഗ്: ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

വർഷാവസാന ക്ളോസിംഗിനോട് അനുബന്ധിച്ച്, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ധനകാര്യ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. 2024 ജനുവരി 1 തിങ്കളാഴ്ച ഔദ്യോഗിക അവധിയായി നിശ്ചയിച്ചിരിക്കുന്നതായി ബാങ്ക് സർക്കുലറിൽ അറിയിച്ചു.

എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും, ഖത്തർ സെൻട്രൽ ബാങ്ക്, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി, ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി എന്നിവയ്ക്കും വർഷാവസാന സമാപനത്തോടനുബന്ധിച്ച് ഈ അവധി ബാധകമാകുമെന്നു ബാങ്ക് പറഞ്ഞു.

എല്ലാ സ്ഥാപനങ്ങളും 2024 ജനുവരി 2 ചൊവ്വാഴ്ച വീണ്ടും തുറക്കുമെന്നും ക്യുസിബി അറിയിച്ചു.

2008-ലെ മന്ത്രിമാരുടെ കൗൺസിലിന്റെ തീരുമാനം നമ്പർ (6) ന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങൾ നിശ്ചയിക്കുന്നത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button