Qatar
ധനകാര്യ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക്
ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) മാർച്ച് 3 ഞായറാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. മാർച്ച് 4 തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തി ദിവസം.
“ഖത്തറിലെ പൊതു അവധി ദിനങ്ങൾ നിശ്ചയിച്ചിട്ടുള്ള 2008 ലെ തീരുമാന നമ്പർ 6 ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന 2009 ലെ 33-ാം നമ്പർ മന്ത്രിമാരുടെ കൗൺസിൽ അനുസരിച്ച്, 2024 മാർച്ച് 3 ന് ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന്” ക്യൂസിബി ഒരു പ്രസ്താവനയിൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD