WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ലോകമെമ്പാടും ഖത്തറിന്റെ റമദാൻ സഹായമെത്തിയത് രണ്ട് മില്യൺ അധഃസ്ഥിത ജനങ്ങളിൽ

ചിത്രം കടപ്പാട്: ഖത്തർ ചാരിറ്റി

ലോകത്തെ 32 രാജ്യങ്ങളിലായി ഏകദേശം 2 ദശലക്ഷം ദുർബലജനങ്ങൾക്ക് ഈ വർഷം ഖത്തർ ചാരിറ്റിയുടെ റമദാൻ സഹായം ലഭിച്ചതായി സംഘടന അറിയിച്ചു. ദുർബല സമൂഹങ്ങളെ സഹായിക്കുന്നതിന് വിശുദ്ധ മാസത്തിൽ ദശലക്ഷക്കണക്കിന് ആളുകളിലേക്കെത്തിച്ചേരുന്ന ക്യു.സിയുടെ ‘റമദാൻ ഓഫ് ഹോപ്പ്’ ഡ്രൈവിന്റെ ഭാഗമായുള്ളതായിരുന്നു സഹായപദ്ധതി.

168 ദശലക്ഷം ഖത്തർ റിയാൽ ചെലവിൽ കൊസോവ, പാകിസ്ഥാൻ, ഘാന, സുഡാൻ, കെനിയ, അൽബേനിയ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിൽ സംഘടന മൂന്ന് ദീർഘകാല പ്രോജക്ടുകളിൽ നിക്ഷേപം നടത്തി.

വിവിധ സമൂഹങ്ങളിലായി സന്നദ്ധപ്രവർത്തകർ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് അനാഥർക്കും ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്കും കുടുംബങ്ങൾക്കും ഭക്ഷണങ്ങളും സകാത്ത് അൽ ഫിത്തറും ഈദ് വസ്ത്രങ്ങളും വിതരണം ചെയ്തു. 29 രാജ്യങ്ങളിലായി, 4,390 ലധികം അനാഥർക്ക് ഈദ് വസ്ത്രങ്ങൾ ലഭിച്ചു.  

ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലായി 60,000 ത്തിലധികം ആളുകൾക്ക് ഫുഡ് ബാസ്കറ്റുകളും ഇഫ്താർ ഭക്ഷണവും നൽകി. തുർക്കിയിലെ സിറിയൻ അഭയാർഥികൾക്കും ദരിദ്രതുർക്കി കുടുംബങ്ങൾക്കും സംഘടന സ്പോൺസർ ചെയ്യുന്ന അനാഥകുടുംബങ്ങൾക്കും ക്യു.സി ഇഫ്താർ ‘പ്രഭാതഭക്ഷണം’ വിതരണം ചെയ്തു.  ഇസ്താംബുൾ പ്രവിശ്യയിലെ ഗാസിയാൻ‌ടെപ്പ്, കിളിസ്, അൻ‌ലൂർ‌ഫ, സ്കദാർ എന്നീ നാല് വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് ഭക്ഷണമെത്തിച്ചത്. റമദാനിൽ മാത്രം തുർക്കിയിലുടനീളം 18,000 കുടുംബങ്ങൾക്ക് 90,000 ലധികം ഇഫ്താർ ഭക്ഷണം ഖത്തർ ചാരിറ്റി വിതരണം ചെയ്തിട്ടുണ്ട്.

സിറിയയിൽ 3,157 ഓളം ഫുഡ് ബാസ്‌ക്കറ്റുകൾ ഇഡ്‌ലിബിലെ നിരവധി ആഭ്യന്തര പാലായന ക്യാമ്പുകളിൽ വിതരണം ചെയ്തു. റമദാൻ മുഴുവൻ ക്യാമ്പിലെ താമസക്കാർക്കായി ഒരു മാസത്തേക്കുള്ള അവശ്യ ഭക്ഷണം ബാസ്കറ്റിൽ  നിറച്ചിരുന്നു.

സ്വകാര്യസ്ഥാപനങ്ങളും കമ്പനികളും ബാങ്കുകളും മാളുകളും ഹോട്ടലുകളും സാമൂഹ്യ വ്യക്തിത്വങ്ങളും സന്നദ്ധപ്രവർത്തകരും യുവജന സംഘടനകളും ഉൾപ്പെടെ കഴിഞ്ഞ മാസം പിന്തുണയും സഹായവും നൽകിയതോ പദ്ധതികളുടെ നടപ്പാക്കലിൽ സംഭാവന നൽകിയതോ ആയ സകലരോടും ഖത്തർ ചാരിറ്റി നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button