ഖത്തറിലെ ആദ്യത്തെ സമ്പൂർണ വൈദ്യുത പബ്ലിക് ബസ് റൂട്ട് ഇപ്പോൾ തുറന്നു
ഖത്തറിലെ ആദ്യത്തെ സമ്പൂർണ വൈദ്യുത പബ്ലിക് ബസ് റൂട്ട് ഇപ്പോൾ തുറന്നതായി പൊതുഗതാഗത കമ്പനിയായ മൊവാസലാത്ത് തിങ്കളാഴ്ച അറിയിച്ചു.
അൽ ഗാനിം ബസ് സ്റ്റേഷനും സിറ്റി സെന്ററിനുമിടയിൽ സർവീസ് നടത്തുന്ന എല്ലാ പൊതു ബസുകളും ഇനി ഇലക്ട്രിക് മാത്രമായിരിക്കും.
പരിസ്ഥിതി സൗഹൃദമായ ബസുകളുടെ ആദ്യ ബാച്ചിന്റെ വരവിനെ തുടർന്ന് ഖത്തർ കർവയിലെ മൊവാസലാത്തിന്റെ ഇലക്ട്രിക് ബസ് ചാർജിംഗ് സ്റ്റേഷന്റെ പൈലറ്റ് പ്രവർത്തനം ഉദ്ഘാടനം ചെയ്തതിന് ശേഷം ഒരു വർഷത്തിനുള്ളിലാണ് ഈ മാറ്റം.
ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഗതാഗത മന്ത്രാലയം തയ്യാറാക്കിയ ഇലക്ട്രിക് വാഹന സ്ട്രേറ്റജിയിലേക്കുള്ള വൻ ചുവടുവപ്പ് കൂടിയാണ് ഇത്.
പരമ്പരാഗത വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഖത്തറിന്റെ കാലാവസ്ഥയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഹൈഡ്രോകാർബൺ അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഖത്തറിന്റെ ഹരിത ഭാവിയിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കുന്നതിനും മൊവാസലാത്തിന്റെ നിരന്തര പ്രയത്നങ്ങളുടെ ഭാഗം കൂടിയാണ് വാഹനങ്ങളുടെ വൈദ്യുതീകരണം.