ലുസൈൽ നഗരത്തെ സ്‍മാർട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള കരാർ ഒപ്പുവെച്ച് ഖത്തരി ഡയർ
ലുസൈൽ നഗരത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഡാറ്റാ അനാലിസിസും ഉപയോഗിച്ച് ഒരു സ്‍മാർട്ട് സിറ്റി പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിന് എസ്‌ടി എഞ്ചിനീയറിംഗുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ച് ഖത്തരി ഡയർ. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന സിറ്റിസ്‌കേപ്പ് ഖത്തർ 2024 പരിപാടിയിലാണ് ഈ പ്രഖ്യാപനം.
സ്‌മാർട്ട് പ്ലാറ്റ്‌ഫോം 2024 അവസാനം മുതൽ 2027 വരെ വികസിപ്പിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. സിറ്റി മാനേജ്‌മെൻ്റ് , കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുക, സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക, താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തരി ഡയറും നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിച്ചിരുന്നു, പ്രത്യേകിച്ച് അവരുടെ ഏറ്റവും വലിയ പദ്ധതിയായ ലുസൈൽ സിറ്റിയിൽ തന്നെ. പാർപ്പിടം, വിനോദം, ബിസിനസ്സ് എന്നിവ സംയോജിപ്പിച്ച് ലുസൈലിനെ ഒരു മികച്ച നിക്ഷേപ, വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നതിനെക്കുറിച്ച് സന്ദർശകർക്ക് കൂടുതൽ മനസ്സിലാക്കാം.
കൂടാതെ, ആധുനിക ഇൻഫ്രാസ്ട്രക്ച്ചറിനും സുസ്ഥിരമായ രൂപകൽപ്പനയ്ക്കും പേരുകേട്ട ലുസൈൽ സിറ്റിയിലെ ഉയർന്ന ജീവിതത്തിന്റെ നിർവചനം തന്നെ മാറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത സീഫ് പ്രോജക്റ്റിലുള്ള വാട്ടർഫ്രണ്ടിലെ ആഡംബര ടൗൺ ഹൗസുകളെ ഖത്തരി ഡയർ ഇവന്റിൽ ഹൈലൈറ്റ് ചെയ്‌തു.