Qatar
ലെബനന് സഹായവുമായി ഖത്തരി വിമാനം ബെയ്‌റൂട്ടിലെത്തി
ലെബനനുള്ള സഹായവുമായി ഖത്തർ അമീരി എയർഫോഴ്‌സ് വിമാനം തിങ്കളാഴ്‌ച ലെബനനിലെ റാഫിക് ഹരീരി വിമാനത്താവളത്തിൽ എത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെൻ്റിൽ (ക്യുഎഫ്എഫ്‌ഡി) നിന്ന് ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, ദുരിതാശ്വാസ സഹായം എന്നിവയാണ് എത്തിച്ചത്.
നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ലെബനൻ ജനതയെ പിന്തുണയ്ക്കാനുള്ള ഖത്തറിൻ്റെ ശ്രമത്തിൻ്റെ ഭാഗമാണ് ഈ സഹായം. ഖത്തർ എംബസിയിലെ ജീവനക്കാരും ലെബനൻ സർക്കാരിൻ്റെ പ്രതിനിധികളും ചേർന്നാണ് സഹായം സ്വീകരിച്ചത്.