ഹീലിയം വിതരണം: ‘മെസ്സറുമായി’ ദീർഘകാല കരാർ ഒപ്പിട്ട് ഖത്തർ എനർജി

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ വ്യാവസായിക വാതക കമ്പനിയായ മെസ്സറുമായി കരാർ ഒപ്പിട്ട് ഖത്തർ എനർജി.
റാസ് ലഫാനിലെ ഖത്തറിന്റെ ലോകോത്തര സൗകര്യങ്ങളിൽ നിന്ന് ആഗോള വിപണികളിലേക്ക് പ്രതിവർഷം 100 ദശലക്ഷം ക്യുബിക് അടി ഉയർന്ന ശുദ്ധതയുള്ള ഹീലിയം വിതരണം ചെയ്യുന്നതിനായാണ് മെസ്സറുമായി ഖത്തർ എനർജി ദീർഘകാല വിൽപ്പന, വാങ്ങൽ കരാറിൽ (SPA) ഒപ്പുവച്ചത്.
എംആർഐ സ്കാനറുകൾ, സെമികണ്ടക്ടർ നിർമ്മാണം, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഫൈബർ ഒപ്റ്റിക്സ്, ബഹിരാകാശ പര്യവേക്ഷണം എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളിൽ ഹീലിയം നിർണായക പങ്ക് വഹിക്കുന്നു.
ഖത്തർ എനർജിയുടെ ആദ്യത്തെ നേരിട്ടുള്ള ദീർഘകാല SPA ആണിത്.
ഖത്തർ എനർജിയുടെ പ്രസിഡന്റും സിഇഒയുമായ ഊർജ്ജകാര്യ സഹമന്ത്രി സാദ് ഷെരിദ അൽ-കാബിയാണ് എസ്പിഎ ഒപ്പുവെക്കൽ നടത്തിയത്. ദോഹയിലെ ഖത്തർ എനർജിയുടെ ആസ്ഥാനത്ത് നടന്ന ഒരു പ്രത്യേക ചടങ്ങിൽ മെസ്സർ എസ്ഇ & കമ്പനി കെജിഎഎയുടെ ഗ്ലോബൽ സിഇഒ ബെർണ്ട് യൂലിറ്റ്സും പങ്കെടുത്തു. രണ്ട് കമ്പനികളിലെയും മുതിർന്ന എക്സിക്യൂട്ടീവുകൾ പരിപാടിയിൽ പങ്കെടുത്തു.