Qatar

ഖത്തർ ഊർജ്ജ നിലയങ്ങളിൽ ഉൽപ്പാദനം പുനരാരംഭിക്കുന്നു; റിയാക്ടറുകൾ പ്രവർത്തനസജ്ജം

ദോഹ: കഴിഞ്ഞ മാർച്ചിൽ റാസ് ലഫാൻ, മിസൈദ് എന്നിവിടങ്ങളിലെ പ്ലാന്റുകൾക്ക് നേരെയുണ്ടായ സൈനിക ആക്രമണങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദ്രവീകൃത പ്രകൃതിവാതക (LNG) ഉൽപ്പാദനം പുനരാരംഭിക്കാൻ ഖത്തർ എനർജി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.

​റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഖത്തറിലെ ആദ്യ എൽഎൻജി പദ്ധതിയായ ‘ക്യു ഇ എൽഎൻജി നോർത്ത് 1’-ലെ (QELNG North 1) മൂന്ന് ഉൽപ്പാദന യൂണിറ്റുകളിൽ രണ്ടെണ്ണം ഇതിനോടകം പ്രവർത്തനം ആരംഭിച്ചതായാണ് വിവരം. പ്രതിവർഷം 10 ദശലക്ഷം ടൺ ഉൽപ്പാദന ശേഷിയുള്ളതാണ് ഈ കേന്ദ്രം.

​ഉൽപ്പാദനം തുടങ്ങിയിട്ടുണ്ടെങ്കിലും വിപണിയിലേക്കുള്ള വിതരണം പൂർണ്ണതോതിലാകാൻ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം കൂടി അനുകൂലമാകേണ്ടതുണ്ട്. ടെഹ്‌റാനിൽ നിന്നുള്ള പ്രത്യേക അനുമതിയില്ലാതെ കപ്പലുകൾ കടത്തിവിടില്ലെന്ന് ഇറാനിയൻ നാവികസേന മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണെന്ന് കപ്പൽ ഗതാഗത മേഖലയിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കയറ്റുമതി സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Related Articles

Back to top button