ഫിഫ ലോകകപ്പിന് ഇത് വരെ ടിക്കറ്റ് ലഭിക്കാത്തവർക്കും ഇനിയും വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും അവസാന ഘട്ട അവസരം. ഇതിനായി സെപ്തംബർ അവസാനം മുതൽ FIFA.com/tickets-ൽ ശ്രദ്ധിക്കുക. അവസാന നിമിഷത്തെ വിൽപ്പന ഘട്ടം അറിയിക്കും. ടൂർണമെന്റിന്റെ അവസാനം വരെ നടക്കുന്ന അവസാന നിമിഷ വിൽപന ഘട്ടത്തിൽ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ടിക്കറ്റുകൾ അനുവദിക്കുകയും പണമടച്ച ഉടൻ സ്ഥിരീകരിക്കുകയും ചെയ്യും.
FIFA.com/tickets പൊതുജനങ്ങൾക്ക് ടിക്കറ്റ് വാങ്ങാനുള്ള ഒരേയൊരു ഔദ്യോഗിക ചാനലാണ്, അനധികൃത വെബ്‌സൈറ്റുകളിൽ നിന്ന് വിട്ടുനിൽക്കാൻ ആരാധകരോട് അഭ്യർത്ഥിക്കുന്നു. അവസാന നിമിഷത്തെ വിൽപ്പന ഘട്ടം ആരംഭിച്ചതിന് പിന്നാലെ ദോഹയിൽ കൗണ്ടർ വിൽപ്പനയും ആരംഭിക്കും.
FIFA.com/tickets വഴി ആരാധകർക്ക് ആദ്യം വരുന്നവർക്ക് ആദ്യം ടിക്കറ്റ് വാങ്ങാൻ കഴിഞ്ഞ ജൂലൈ 5 മുതൽ ഓഗസ്റ്റ് 16 വരെയുള്ള വിൽപ്പന കാലയളവിൽ മാത്രം, മൊത്തം 520,532 ടിക്കറ്റുകൾ വിറ്റു. കാമറൂൺ v. ബ്രസീൽ, ബ്രസീൽ v. സെർബിയ, പോർച്ചുഗൽ v. ഉറുഗ്വേ, കോസ്റ്റാറിക്ക V. ജർമ്മനി, ഓസ്‌ട്രേലിയ v. ഡെന്മാർക്ക് തുടങ്ങിയ ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾക്കാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ അനുവദിച്ചത്.
മെക്‌സിക്കോ, യുഎഇ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ, ജർമ്മനി എന്നീ രാജ്യങ്ങളാണ് താമസിക്കുന്ന രാജ്യമനുസരിച്ചുള്ള ടിക്കറ്റ് വിൽപ്പന റാങ്കിംഗിൽ മുന്നിൽ.
ഭൂമിയിലെ ഏറ്റവും മഹത്തായ ഷോ ആരംഭിക്കാൻ 100 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, ആകെ 2.45 ദശലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.