ഖത്തറിൽ ശൈത്യകാല പച്ചക്കറി ചന്തകൾ പുരോഗമിക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയം നാല് ശൈത്യകാല പച്ചക്കറി മാർക്കറ്റുകളാണ് വ്യാഴാഴ്ച മുതൽ തുറന്നത്. അൽ വക്ര, അൽ ഖോർ & അൽ താഖിറ, അൽ ഷമാൽ, അൽ ഷിഹാനിയ എന്നിവയാണ് ഈ നാല് യാർഡുകൾ.
കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാൻ സാധിക്കുന്നവയാണ് വിന്റർ മാർക്കറ്റുകൾ.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 3 വരെയാണ് ചന്ത പ്രവര്‍ത്തിക്കുക. ആദ്യദിനം മുതൽ തന്നെ ആൾത്തിരക്കനുഭവപ്പെട്ട ചന്തയിൽ മൂന്ന് ദിവസവും ഉപഭോക്താക്കൾ വർധിക്കുകയാണ്.
വെള്ളരി, മത്തൻ, മത്തൻ, പയർ, വഴുതന, പുതിന, മല്ലി തുടങ്ങി ഫാമുകളിലെ വിവിധയിനം പച്ചക്കറികൾ ചന്തകളിൽ വിൽപ്പനക്കുണ്ട്.
ഉമ്മ് സലാൽ സെൻട്രൽ മാർക്കറ്റിലെ പുതിയ സ്ഥലത്ത് 2021 നവംബർ 18 ന് തുറക്കുന്ന അൽ മസ്‌റൂവ യാർഡിന്റെ ജോലികളും പുരോഗമിക്കുന്നുണ്ട്.
മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പ് ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി, കാർഷിക മാർഗനിർദേശ, സേവന വിഭാഗം മേധാവി അഹമ്മദ് അൽ യാഫി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.