ഖത്തറിൽ പുതുവർഷമെത്തിയത് മഴയോടെ; അസ്ഥിര കാലാവസ്‌ഥ തുടരും; മുന്നറിയിപ്പ്

ഖത്തറിൽ പലയിടങ്ങളിലും നേരിയത് മുതൽ ഒറ്റപ്പെട്ട ശക്തമായതുമായ മഴ പെയ്തു. രാത്രി 10 മണിയോടെ തുടങ്ങിയ മഴ മണിക്കൂറുകളാണ് തുടർന്നത്. രാജ്യത്തെ വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് ഇടിയോടും ശക്തമായ കാറ്റോടും മഴ പെയ്തത്. പെട്ടെന്നുള്ള കാറ്റും കുറഞ്ഞ ദൃശ്യതയും മഴയ്‌ക്കൊപ്പം സംഭവിക്കാമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പൂണ്ട്. മേഘാവൃതമായ ആകാശമാണ് ഇന്നുമുള്ളത്.
https://twitter.com/qatarweather/status/1477024682377420802?t=c4U7FSCch16f0_qKc7wb4g&s=19
മഴ കനക്കുന്ന സാഹചര്യത്തിൽ, സൈൻ ലൈറ്റ്, വേഗത, സീറ്റ് ബെൽറ്റ്, തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
https://twitter.com/MOI_QatarEn/status/1476997036360798208?t=SaB6W818tkWY2mnQKzepTg&s=19
ഡിസംബർ 29 മുതൽ തന്നെ ഖത്തറിൽ അസ്ഥിര കാലാവസ്ഥ രൂപപ്പെടുമെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു ഉപരി തല ന്യൂനമർദ്ദത്തിന്റെ സാന്നിദ്ധ്യമാണ് ഖത്തറിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഇത് വരുന്ന ആഴ്ച്ച മധ്യം വരെ നീണ്ടുനിൽക്കും. 17-26 മുതൽ 13-20 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയും.
സമുദ്ര ജോലികൾ നിർത്തി വെക്കുന്നത് ഉൾപ്പെടെയുള്ള ജാഗ്രത കൈക്കൊള്ളാനാണ് അധികൃതരുടെ നിർദേശം.
تقلبات جوية متوقعة من اليوم الأربعاء وحتى منتصف الأسبوع القادم. #قطر
— أرصاد قطر (@qatarweather) December 29, 2021
Unstable weather conditions expected from today Wednesday until the middle of next week. #Qatar pic.twitter.com/NUeQkpplog