കോവിഡ് അപകടസാധ്യതയുള്ള രാജ്യങ്ങളെ തരം തിരിച്ചുള്ള ലിസ്റ്റ് പുതുക്കി ഖത്തർ. പുതിയ ലിസ്റ്റ് പ്രകാരം, യുഎഇ, യുകെ, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ റെഡ് ലിസ്റ്റിലാണ്. ഇതോടെ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം 21 ആയി ഉയർന്നു.
ഇത് പ്രകാരം, യുഎഇ ഉൾപ്പെടെ ഈ രാജ്യങ്ങളിൽ നിന്ന് വിസിറ്റ് വീസയിൽ ഖത്തറിലെത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് രണ്ട് ദിവസം ക്വാറന്റിൻ ആവശ്യമാണ്. എന്നാൽ ഖത്തർ റെസിഡന്റ് വീസയുള്ളവർ, യുഎഇ/ജിസിസി പൗരത്വമുള്ളവർ മുതലായവർക്ക് യാത്രയ്ക്ക് മുൻപും ശേഷവും പിസിആർ നെഗറ്റീവ് ആയാൽ മതി. ക്വാറന്റീൻ ആവശ്യമില്ല.
ഇന്ത്യ അടങ്ങുന്ന എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഈജിപ്തിനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യ, നേപ്പാൾ, ബംഗ്ലദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, സുഡാൻ, സൗത്ത് സുഡാൻ, ഇന്തോനേഷ്യ, ഉൾപ്പെടെ 10 രാജ്യങ്ങൾ എക്സപ്ഷണൽ റെഡ് ലിസ്റ്റിലുണ്ട്.
ഗ്രീൻ ലിസ്റ്റിലുള്ളത് 181 രാജ്യങ്ങളാണ്. പുതിയ ലിസ്റ്റ് നവംബർ 15 ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിൽ വരും.