WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തർ, യുഎഇ ട്രാഫിക് ലംഘനങ്ങൾ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദോഹ: ഖത്തറിനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഇടയിലുള്ള ഗതാഗത ലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം 2023 ഫെബ്രുവരി 8 ബുധനാഴ്ച മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഖത്തറിലും യുഎഇയിലും ഒരു പോലെ വാഹനമോടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്ക് സംവിധാനം ഗുണകരമാവും.

ഏകീകൃത ഇലക്‌ട്രോണിക് സംവിധാനം വഴി രണ്ടിലേത് രാജ്യത്ത് ട്രാഫിക് ലംഘനം രേഖപ്പെടുത്തിക്കഴിഞ്ഞാലും ഡ്രൈവർക്ക് തത്സമയം മൊബൈൽ ഫോണിൽ ടെക്‌സ്‌റ്റ് സന്ദേശം ലഭിക്കും. കൂടാതെ ആതിഥേയരാജ്യത്ത് അടയ്ക്കേണ്ട പിഴകൾ അതിന്റെ ആവശ്യമില്ലാതെ തന്നെ ഏത് രാജ്യത്തും നേരിട്ട് ഇലക്ട്രോണിക് ആയി അടയ്ക്കാൻ അനുവദിക്കുകയും ചെയ്യും.

ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും ലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിനും ട്രാഫിക് ഡാറ്റയും വിവരങ്ങളും കൈമാറുന്നതിനുമുള്ള ജിസിസി രാജ്യങ്ങളുടെ ഏകോപനത്തിന്റെ ഭാഗവുമാണ് സംവിധാനം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button