BusinessQatar

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഏഴാമത് ഔട്ട്ലറ്റ് ഗറാഫ എസ്ദാന്‍ മാളില്‍; ഉദ്ഘാടനം ഡിസംബര്‍ 10 ന്

രണ്ടു പതിറ്റാണ്ടായി ഖത്തറില്‍ വിജയഗാഥ രചിച്ചു കൊണ്ട് മുന്നേറുന്ന സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏറ്റവും പുതിയ ഔട്‌ലറ്റ് ഗറാഫയിലെ എസ്ദാന്‍ മാളില്‍ ഡിസംബര്‍ 10ന് തുറന്നു പ്രവര്‍ത്തനമാരംഭിക്കും. 2005 മെയ് 5ന് സല്‍വാ റോഡില്‍ ആദ്യത്തെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന് തുടക്കം കുറിച്ച സഫാരി ഗ്രൂപ്പ് ഖത്തറില്‍ തന്നെ ജനിച്ചു വളര്‍ന്ന ഒരു പ്രസ്ഥാനമാണ്. ഖത്തറിന് പുറത്ത് മറ്റുള്ള രാജ്യങ്ങളില്‍ ആരംഭിച്ച് വലിയ കമ്പനികളായി രൂപപ്പെട്ടതിനു ശേഷം ഖത്തറിലേക്കു വന്ന പല വന്‍കിടക്കാര്‍ക്കുമിടയില്‍ യാതൊരുവിധ അനുകരണങ്ങള്‍ക്കും മുതിരാതെ തുടക്കം മുതല്‍ തന്നെ വ്യത്യസ്തമായ രീതിയില്‍ പ്രമോഷനുകളും, ആക്ടിവിറ്റികളും അവതരിപ്പിച്ച് മിതമായ ലാഭം മാത്രമെടുത്ത് തങ്ങളുടേതായ വിപണന മേഖലയിലൂടെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലൂന്നി വളര്‍ന്നു വന്ന പ്രസ്ഥാനമാണ് സഫാരി.

വിസിറ്റ് ആന്റ് വിന്‍ പ്രമോഷനിലൂടെ യാതൊരുവിധ പര്‍ച്ചേസും കൂടാതെ ഒരു കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കി കൊണ്ട് സമ്മാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച സഫാരി ഓരോ പുതിയ ഔട്ലെറ്റുകള്‍ ആരംഭിക്കുമ്പോളും ആ ഔട്ലെറ്റ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും ഒരു പര്‍ച്ചേസ് പോലും ചെയ്യാതെ വിജയി ആവാനുള്ള അവസരമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അങ്ങനെ വിജയികളാകുന്നവര്‍ക്ക് കാറുകള്‍ ഉള്‍പ്പെടെ ഒരു ലക്ഷം റിയാലില്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ ലഭിക്കുന്ന രീതിയിലുള്ള പ്രമോഷനുകള്‍ സഫാരി ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. 2005 മുതല്‍ ഇപ്പോഴും സഫാരിയുടെ പുതിയ ഔട്ലെറ്റുകളില്‍ ഈ പ്രമോഷന്‍ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടു പോകുന്നുണ്ട്. 2005 ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് യാതൊരു പര്‍ച്ചേസും ഇല്ലാതെ തന്നെ നറുക്കെടുപ്പിലൂടെ ഒരു കിലോ സ്വര്‍ണമാണ് സഫാരി സമ്മാനമായി നല്‍കിയത്. തുടര്‍ന്നങ്ങോട്ട് നിരവധി കാറുകളും ലക്ഷ്വറി വാഹനങ്ങളും സ്വര്‍ണ്ണ സമ്മാനങ്ങളും ക്യാഷ് പ്രൈസുകളും ഹോം അപ്പൈന്‍സസ്, ഗാഡ്ജറ്റുകള്‍ തുടങ്ങി വലുതും ചെറുതുമായ നിരവധി സമ്മാനങ്ങള്‍ നല്‍കിക്കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയതാണ് സഫാരി. 2010 ല്‍ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ഒരു മില്യണ്‍ ഖത്തര്‍ റിയാല്‍ നല്‍കിക്കൊണ്ട് റീട്ടെയില്‍ മേഖലയുടെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച സഫാരി നാളിതുവരെ നല്‍കിയ സമ്മാന പദ്ധതികളിലൂടെ വിജയികളായവരെല്ലാവരും തന്നെ അതിന് ഏറ്റവും അര്‍ഹരായവരായിരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് വളരെ ചാരിതാര്‍ത്ഥ്യം ഉണ്ട്.

ഒരു മില്യന്‍ ഖത്തര്‍ റിയാല്‍, 30 കാറുകള്‍, 10 കിലോ ഗോള്‍ഡ് അങ്ങനെ എല്ലാ വര്‍ഷവും വ്യത്യസ്തമായ രീതിയില്‍ കസ്റ്റമേഴ്‌സിനായി ബൈ ആന്റ് വിന്‍ പ്രമോഷനിലുടെ വന്‍ സമ്മാന പദ്ധതികളാണ് സഫാരി അവതരിപ്പിച്ചു വരുന്നത്. ഈ കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ഞങ്ങള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞ കാറുകളുടെയും ഗോള്‍ഡിന്റെയും ക്യാഷ് പ്രമോഷന്റെയും ഒരു നീണ്ട നിര തന്നെ ഉണ്ട്. അങ്ങനെയൊക്കെയും ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളോടൊപ്പം സഞ്ചരിക്കുകയാണ് സഫാരി.

അവശ്യമായ എല്ലാ സാധനങ്ങളും ഒറ്റ പ്രമോഷനില്‍ ഉള്‍പ്പെടുത്തി വളരെ കുറഞ്ഞ നിരക്കില്‍ നല്ല ഗുണമേന്മയോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിക്കൊണ്ട് സഫാരി ഖത്തറിലെ റീട്ടെയില്‍ രംഗത്ത് ആരംഭിച്ച ഒരു പ്രമോഷനായിരുന്നു 10, 20, 30 പ്രമോഷന്‍. അത് ഇന്നും ജനങ്ങള്‍ക്ക് ഒരുപാട് ഉപകാരപ്രദമായ രീതിയില്‍ ബ്രാന്റഡായ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി ഒരോ വര്‍ഷവും പലവട്ടം ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കാറുണ്ട്. ഇത്തരത്തില്‍ വളരെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സഫാരിയുടെ വിപണന രീതി. എല്ലാ വിശേഷാവസരങ്ങളും സഫാരി ഉപഭോക്താക്കള്‍ക്കൊപ്പം ആഘോഷമാക്കാറുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഈദ്, ക്രിസ്മസ്, ന്യൂ ഇയര്‍, ഓണം, പൊങ്കല്‍, ഖത്തര്‍ നാഷണല്‍ ഡേ, ഖത്തര്‍ സ്‌പോര്‍സ് ഡേ തുടങ്ങിയവയെല്ലാം സഫാരി ഉപഭോക്താക്കളോടൊപ്പമാണ് ആഘോഷിക്കാറുള്ളത്. അതിനായി വിവിധ ഇവന്റുകളും മത്സരങ്ങളും അടക്കം രാജ്യങ്ങളുടെയോ ഭാഷയുടെയോ മറ്റു യാതോരു വിധത്തിലുമുള്ള അതിര്‍വരമ്പുകളില്ലാതെ സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കൊപ്പം സംഘടിപ്പിക്കാറുണ്ട്.

ഇത് ആദ്യമായാണ് സഫാരി മറ്റൊരു ഷോപ്പിംഗ് മാളില്‍ സഫാരിയുടെ ഔട്‌ലറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 35000 സ്‌ക്വയര്‍ മീറ്ററില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗറാഫയിലെ എസ്ദാന്‍ മാള്‍, ഖത്തറിലെ തന്നെ ഏറ്റവും വലിയ മാളുകളില്‍ ഒന്നാണ്. ബേസ്‌മെന്റ് പാര്‍ക്കിംഗ് ഉള്‍പ്പടെ ഏകദേശം 2000 ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ വിശാലമായ ഫുഡ്‌കോര്‍ട്ട്, പ്രെയര്‍ ഹാള്‍, മണി എക്‌സ്‌ചേഞ്ച്, ജുവല്ലറി, എക്‌സ്‌ക്ലൂസീവ് ഫാഷന്‍ ഔട്‌ലറ്റുകള്‍, ഫണ്‍ വില്‍ കിഡ്‌സ് പ്ലെയിംഗ് സോണ്‍, ഇന്റര്‍നാഷണല്‍ കോഫീ ഷോപ്പുകള്‍, നിരവധി ബ്രാന്റഡ് ഔട്‌ലറ്റുകള്‍ തുടങ്ങി സൗകര്യങ്ങളോടൊപ്പം ഏറ്റവും ചുരുങ്ങിയ ചിലവില്‍ മികച്ച ക്വാളിറ്റിയോടെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റും എന്നതായിരിക്കും ഇനി എസ്ദാന്‍ മാളിന്റെ പ്രത്യേകത.

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടന ദിവസം തന്നെയാണ് സഫാരി മൊബൈല്‍ ഷോപ്പിന്റെ ഒന്‍പതാമത് ശാഖയും, യൂറോപ്പ് ട്രാവല്‍സിന്റ എട്ടാമത്തെ ശാഖയും എസ്ദാന്‍ മാള്‍ ഗറാഫയില്‍ ഉദ്ഘാടനം ചെയ്യുന്നത്. ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡുകളും മോഡലുകളിലുമുള്ള മൊബൈലുകളും മറ്റു ആക്‌സസറീസും വന്‍ വിലകുറവില്‍ ലഭ്യമാക്കി ജന മനസ്സുകളില്‍ സ്ഥാനം നേടിയ സഫാരി മൊബൈല്‍ ഷോപ്പ് ഉത്ഘാടന ദിവസം വന്‍ ഓഫറുകളും വിലക്കുറവുമാണ് അവതരിപ്പിക്കുന്നത്. കൂടാതെ ടൂര്‍ പാക്കേജുകളും, വിസ, ടിക്കറ്റിംഗ്, തുടങ്ങിയ ട്രാവല്‍ സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള യുറോപ്പ് ട്രാവല്‍സും സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിനൊപ്പം എസ്ദാന്‍ മാളില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് പല രീതിയിലുള്ള ഇവന്റുകളും പ്രമോഷനുകളും ഒരുക്കിക്കൊണ്ട് വളരെ വിപുലമായാണ് ഈ ഔട്ലെറ്റിന്റെയും ഉത്ഘാടനം ഒരുക്കിയിട്ടുള്ളത്. അത്യാധുനിക രീതിയില്‍ എല്ലാ സൗകര്യങ്ങളോടു കൂടിയും തയ്യാറാക്കിയിട്ടുള്ള ഈ സഫാരിയുടെ ഈ ഔട്ലെറ്റ് ഡിസംബര്‍ 10ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ സഫാരി തങ്ങളുടെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെയും ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെയും തെളിവാണ് ഇതിലുടെ പ്രതിഫലിപ്പിക്കുന്നത്.

പുതിയ ഔട്ട്ലറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് മെഗാ റാഫിള്‍ ഡ്രോ പ്രമോഷനുകളാണ് സഫാരി ഒരുക്കുന്നത്. എസ്ദാന്‍ മാളിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് വിസിറ്റ് ചെയ്യുന്ന ഏതൊരാള്‍ക്കും വിസിറ്റ് ആന്റ് വിന്‍ പ്രമോഷനിലൂടെ യാതൊരു വിധ പര്‍ച്ചേസും ചെയ്യാതെ തന്നെ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ രണ്ട് ടെസ്ല മോഡല്‍ വൈ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഖത്തറില്‍ ഇത് ആദ്യമായാണ് 2 ടെസ്ല കാറുകള്‍ യാതൊരു പര്‍ച്ചേസും ചെയ്യാതെ തന്നെ ഏതൊരാള്‍ക്കും സൗജന്യ കൂപ്പണ്‍ ലഭിക്കുന്ന രീതിയില്‍ മെഗാ റാഫിള്‍ ഡ്രോയിലുടെ സമ്മാനമായി നല്‍കുന്നത്. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി 8നും, രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 19നും എസ്ദാന്‍മാളിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചു നടക്കും.

ഇതോടൊപ്പം തന്നെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷനായ മുപ്പത് ബെസ്ററ്യൂണ്‍ കാറുകള്‍ സമ്മാനിക്കുന്ന പ്രമോഷനും ആരംഭമാകും. സഫാരിയുടെ എത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്ററ്യൂണ്‍ കാറുകള്‍ വീതലും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച് ബെസ്ററ്യൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത.് സഫാരിയുടെ എല്ലാ ഓട്ട്ലറ്റുകളിലും ഈ ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്‍ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരു 5നും, അവസാനത്തെ നറുക്കെടുപ്പ് 2026 സെപതംബര്‍ 13നുമായിരിക്കും.

സഫാരിയുടെ ഈ പുതിയ ഓട്ട്ലറ്റ് പുതിയ അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക. ഒരേ സ്ഥലത്ത് കുടുംബത്തിന്റെ എല്ലാ ആവശ്യകതകളും നിറവേറ്റാന്‍ ഉതകുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന കാറ്റഗറികള്‍ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഫ്രഷ് ഫുഡ്, ഗ്രോസറി, ഉയര്‍ന്ന നിലവാരമുള്ള പഴങ്ങള്‍ പച്ചക്കറികള്‍, മാംസം, മീന്‍, തുടങ്ങിയ ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം എല്ലാതരം പലവ്യഞ്ജനങ്ങളും, ദിവസവും പുതുമയോടെ തയ്യാറാക്കുന്ന വിഭവങ്ങള്‍ക്കൊപ്പം വിദേശീയ രുചികള്‍ ഉള്‍ക്കൊള്ളുന്ന ബേക്കറി &ഹോട്ട് ഫുഡ് വിഭാഗവും, നോണ്‍ ഫുഡ് വിഭാഗങ്ങള്‍ കോസ്മെറ്റിക്സ്, റെഡിമെയ്ഡ് ഗാര്‍മെന്റ്, ഇലക്ട്രോണിക്‌സ് ഐടി ഉല്‍പ്പന്നങ്ങള്‍, ടോയ്സ്,സ്റ്റേഷനറി, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും മികച്ച കളക്ഷനുകള്‍ ഏറ്റവും ആകര്‍ഷകമായ വിലകളില്‍ ലഭ്യമാക്കും. കൂടാതെ സെല്‍ഫ് ചെക്ക്ഔട്ടുകളും ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് കൗണ്ടറിനോട് ചേര്‍ന്ന് ഡൈനിങ് ഏരിയയും സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നു.

സാമ്പത്തികപരമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഈ കാലഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം സഫാരി തിരിച്ചറിയുന്നു. ഉപഭോക്താക്കള്‍ ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയാണ്. എല്ലാദിവസവും ഉപഭോക്താക്കള്‍ക്ക് അവരുടെ പണത്തിന് ഏറ്റവും മികച്ച മൂല്യം ഉറപ്പാക്കാന്‍ സഫാരി പ്രതിജ്ഞാബദ്ധരാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ വിപണിയിലെ മറ്റ് ഹൈപ്പര്‍മാര്‍ക്കറ്റുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകള്‍ നിലനിര്‍ത്താന്‍ സഫാരി നിരന്തരം ശ്രമിക്കുന്നു. വിലക്കുറവിനും ഗുണമേന്മയ്ക്കും ഒപ്പം തന്നെ സഫാരിയുടെ വിജയരഹസ്യമാണ് ഞങ്ങളുടെ മികച്ച ഉപഭോക്തൃ സേവനം. മികച്ച ബില്ലിംഗ് സകര്യങ്ങള്‍, ഉപഭോക്താക്കളെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധരായി നില്‍ക്കുന്ന പരിശീലനം ലഭിച്ച ജീവനക്കാര്‍. എന്നിവയെല്ലാം സഫാരിയിലെ ഷോപ്പിംഗ് അനുഭവം കൂടുതല്‍ എളുപ്പവും സന്തോഷകരവും ആക്കുന്നു.

ഗറാഫയിലെ എസ്ദാന്‍ മാളില്‍ ആരംഭിക്കുന്ന ഈ പുതിയ ഓട്ടെലറ്റ് സഫാരിയുടെ വളര്‍ച്ചയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്. ഡിസംബര്‍ 10ന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഗറാഫയിലെയും ഉംസലാല്‍ മുഹമ്മദിലെയും, മറ്റു സമീപപ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ലഭ്യമാകുമെന്ന് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഉറപ്പു നല്‍കുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി സഫാരി റീട്ടെയില്‍ രംഗത്ത് നേടിയെടുത്ത വിജയം വെറും കച്ചവടത്തിന്റെ കണക്കുകള്‍ അല്ല, മറിച്ച് ഉപഭോക്താക്കളുമായുള്ള വിശ്വാസത്തിന്റെ അടിത്തറകൂടിയാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം, ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍, ഏറ്റവും കുറഞ്ഞ വില എന്നിവ ഉറപ്പാക്കുക തുടങ്ങിയവ സഫാരിയുടെ ഒരു ഉത്തരവാദിത്തമായി മാനേജ്മെന്റ് കാണുന്നു. ഈ പുതിയ ഔട്‌ലറ്റിലൂടെ കൂടുതല്‍ പേര്‍ക്ക് ഞങ്ങളുടെ സേവനം ലഭ്യമാക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. സൈനുല്‍ ആബിദീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, ജനറല്‍ മാനേജര്‍ ശ്രീ. സുരേന്ദ്രനാഥ്, റീജ്യനല്‍ ഡയറക്ടര്‍- ഓപ്പറേഷന്‍സ് ആന്റ് പ്ലാനിംഗ് ശ്രീ. ബിജു കാസിം, അസി. ജനറല്‍ മാനേജര്‍-പബ്ലിക് റിലേഷന്‍ ശ്രീ. താമര്‍ എല്‍ സൈദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button