Qatar

ഖത്തറിൽ നടക്കുന്ന U17 ലോകകപ്പിനുള്ള തയ്യാറെടുപ്പ്, അർജന്റീനയുടെ യുവനിരക്കെതിരെ ഖത്തർ കളിക്കും

ഖത്തർ അണ്ടർ 17 ദേശീയ ഫുട്ബോൾ ടീം അർജന്റീനയിലെ എസ്പലെറ്റയിൽ ഒരു ഇന്റർനാഷണൽ ഫ്രണ്ട്ലി ടൂർണമെന്റിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. അർജന്റീന, പരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളുമായാണ് അവർ മത്സരിക്കുന്നത്.

2025 നവംബർ 3 മുതൽ 27 വരെ ഖത്തറിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025-നുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ ടൂർണമെന്റ്. ആകെ 48 ദേശീയ ടീമുകൾ ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കും.

ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ അർജന്റീനയിൽ ടീമിന്റെ പരിശീലന ക്യാമ്പ് സന്ദർശിച്ചു. അദ്ദേഹം പരിശീലന സെഷനുകൾ നിരീക്ഷിക്കുകയും ടീമിന്റെ തയ്യാറെടുപ്പുകൾ പരിശോധിക്കുകയും ചെയ്തു.

സ്പാനിഷ് ഹെഡ് കോച്ച് അൽവാരോ മെജിയയാണ് ടീമിനെ നയിക്കുന്നത്. അർജന്റീനയിലേക്ക് വരുന്നതിനുമുമ്പ്, ടീം സ്പെയിനിൽ ഒരു പരിശീലന ക്യാമ്പ് നടത്തുകയും ഏതാനും മത്സരങ്ങൾ കളിക്കുകയും ചെയ്‌തിരുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button