അവധിക്കാലം ആഘോഷമാക്കാം; ഖത്തർ ടോയ് ഫെസ്റ്റിവൽ അടുത്തയാഴ്ച്ച മുതൽ ആരംഭിക്കും

പ്രശസ്തമായ ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ (ക്യുടിഎഫ്) മൂന്നാമത് എഡിഷൻ അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് വിസിറ്റ് ഖത്തർ അറിയിച്ചു. ജൂലൈ 6 മുതൽ ഓഗസ്റ്റ് 4 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) പരിപാടി നടക്കും.
ഖത്തറിലെ ഏറ്റവും വലിയ സമ്മർ പ്രോഗ്രാമുകളിൽ ഒന്നാണിത്. ഇത്തവണത്തെ പുതിയ ലൈവ് ഷോകൾ, രസകരമായ പ്രവർത്തനങ്ങൾ, ആദ്യമായി കുട്ടികൾക്കും കൗമാരക്കാർക്കുമായി ഒരു പ്രത്യേക ക്യുടിഎഫ് സമ്മർ ക്യാമ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
17,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പ്രദേശത്തു നടക്കുന്ന അഞ്ച് പ്രധാന സോണുകളുണ്ട്:
– പെൺകുട്ടികൾക്കുള്ള ഫാൻസി ഐലൻഡ്
– ആൺകുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള ചാമ്പ്യൻസ് ലാൻഡ്
– പ്രീസ്കൂൾ കുട്ടികൾക്കുള്ള ക്യൂട്ടി പൈ ലാൻഡ്
– ഇൻഫ്ലറ്റബിൾ ഗെയിമുകളുള്ള ഹൈപ്പർ ലാൻഡ്
– ഷോകൾക്കും ഇവന്റുകൾക്കുമുള്ള പ്രധാന വേദി
കുടുംബങ്ങൾക്ക് എല്ലാ ദിവസവും 10-ലധികം സ്റ്റേജ് ഷോകൾ ആസ്വദിക്കാം. മ്യൂസിക്, സയൻസ് ഷോകൾ, നൃത്ത പ്രകടനങ്ങൾ, മത്സരങ്ങൾ, അബോഫ്ല, എഎൽജെ സിസ്റ്റേഴ്സ് പോലുള്ള സ്പെഷ്യൽ ഗസ്റ്റ് അപ്പിയറൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബിൽഡ്-എ-ബെയർ, മുമുസോ എന്നിവയുൾപ്പെടെ 10 കടകളും എക്സിറ്റ് 55, ജൂനിയേഴ്സ്, ബെൽജിയൻ ഫ്രൈസ്, പിസ ബോക്സ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുള്ള ഒരു ഫുഡ് കോർട്ടും ഫെസ്റ്റിവലിൽ ഉണ്ടാകും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon