WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തർ ടൂറിസം അവാർഡ്‌സിൽ ‘ടൂറിസം ഇൻഫ്ളുവൻസർ ഓഫ് ദി ഇയർ’ വിഭാഗത്തിൽ പൊതുജനങ്ങൾക്കും വോട്ടു ചെയ്യാം

ഖത്തർ ടൂറിസം അവാർഡ്‌സിന്റെ സെക്കൻഡ് എഡിഷൻ ഈ വർഷം അവസാനത്തോടെ തിരികെയെത്തും. യുഎൻ ടൂറിസവുമായി ചേർന്ന് സൃഷ്ടിച്ച ഈ ഇവൻ്റ്, ഖത്തറിലെ മികച്ച ടൂറിസം അനുഭവങ്ങൾ നൽകുന്ന ബിസിനസുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു.

സന്ദർശകർക്ക് മികച്ച അനുഭവം നൽകുന്നതും ഉപഭോക്തൃ സേവനത്തിൽ മികവ് പുലർത്തുന്നതുമായ ടൂറിസം ബിസിനസുകൾ ഇതിലൂടെ ആദരിക്കപ്പെടും. വിനോദസഞ്ചാരത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും മെച്ചപ്പെടുത്താനും ഉയർന്ന നിലവാരമുള്ളതുമായ അനുഭവങ്ങൾ നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

സർവിസ് എക്‌സലൻസ്, ഗ്യാസ്ട്രോണമിക് എക്സ്പീരിയൻസ്, ഐക്കണിക് അട്ട്രാക്ഷൻസ് ആൻഡ് ആക്റ്റിവിറ്റിസ്, വേൾഡ് ക്ലാസ് ഇവന്റസ്‌, ഡിജിറ്റൽ ഫൂട്ട്പ്രിന്റ്, സ്‍മാർട്ട് ആൻഡ് സസ്‌റ്റൈനബിൾ ടൂറിസം, കമ്മ്യൂണിറ്റി ലീഡർഷിപ്പ് എന്നിങ്ങനെ ഏഴു വിഭാഗങ്ങളിലാണ് ഇത്തവണ അവാർഡ് നൽകുന്നത്.

ഡിജിറ്റൽ ഫുട്‌പ്രിൻ്റ് വിഭാഗത്തിൽ, ആദ്യമായി പൊതുജനങ്ങൾക്ക് ‘ടൂറിസം ഇൻഫ്ലുവൻസർ ഓഫ് ദി ഇയർ’ ആയി അവർക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയെ തിരഞ്ഞെടുക്കാൻ വേണ്ടി വോട്ട് ചെയ്യാം.

ഖത്തറിൻ്റെ ടൂറിസം വ്യവസായത്തിന് നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കി ഖത്തർ ടൂറിസം അവാർഡ് കമ്മിറ്റിയാണ് നോമിനികളെ തിരഞ്ഞെടുത്തത്. നിങ്ങളുടെ പ്രിയപ്പെട്ട നോമിനിക്ക് ഇവിടെ വോട്ട് ചെയ്യാം: https://www.qatartourism.com/en/qatar-tourism-awards/influencer-nominees. 2024 സെപ്റ്റംബർ 9ന് വോട്ടെടുപ്പ് അവസാനിക്കും.

നോമിനികളിൽ ഉൾപ്പെടുന്നവർ:

ഖലീഫ അൽ ഹാറൂൺ (ഐലവ്ഖത്തർ)
അബ്ദുൽ അസീസ് ഇബ്രാഹിം അൽ അജയിൽ (സോസോലാജയിൽ)
അബ്ദുല്ല അൽഗഫ്രി (QQQ)
അബ്ദുൽഹാദി സാലിഹ് സേലം അൽവാക്കിൻ അൽ-മറി (abdulhadi_7)
ഫാത്തിമ ധായ് (ന്യൂഇൻദോഹ)
അബ്ദുല്ല ദരാബ്സെ (abdallahdrb)
സൗദ് അൽ കുവാരി (shljadwal)
ഒസാമ അൽ-നസ്സൻ (ഒസാമാനസൻ)
ഖത്തറിലെ ടൂറിസം പ്ലാറ്റ്‌ഫോം (qt2030)
നൂർ അഹമ്മദ് അൽ മസ്രോയി (noor_almazroei)

ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായി, സേവന മികവിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ടൂറിസം വ്യവസായം വളർത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഖത്തർ ടൂറിസം പ്രവർത്തിക്കുന്നു. ടൂറിസം വ്യവസായത്തെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുന്ന ആളുകളെയും സംഘടനകളെയും ആദരിക്കുന്നത് ഖത്തറിൻ്റെ സന്ദർശക അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണെന്ന് അവർ വിശ്വസിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്, www.visitqatar.com സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button