
ദോഹ: ഖത്തറിലെ മുൻനിര ബാങ്കായ അഹ്ലിബാങ്ക്, ഫിഫയുടെ ഔദ്യോഗിക പേയ്മെന്റ് സേവന പങ്കാളിയായ വിസയുമായി സഹകരിച്ച്, വിസ കാർഡ് ഉടമകൾക്ക് വിവിധ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിന് ടിക്കറ്റുകൾ നേടാനുള്ള ഒരു എക്സ്ക്ലൂസീവ് കാമ്പെയ്ൻ ആരംഭിച്ചു.
2022 സെപ്റ്റംബർ 1 മുതൽ ആരംഭിച്ച കാമ്പയിൻ ഒക്ടോബർ 31 വരെ നീണ്ടുനിൽക്കും.
ഇക്കാലയളവിൽ, വിദേശ കറൻസിയിൽ അന്താരാഷ്ട്രതലത്തിൽ വിസ കാർഡുകളിൽ കുറഞ്ഞത് 5,000 QR ചെലവഴിക്കുന്ന അഹ്ലിബാങ്ക് ഉപഭോക്താക്കൾക്ക് ഓരോ QR2,500 നും മാച്ച് ടിക്കറ്റുകൾ നേടുന്നതിനുള്ള നറുക്കെടുപ്പിൽ പ്രവേശിക്കാനുള്ള അവസരമുണ്ട്.
പ്രാദേശികമായി വിസ കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാകട്ടെ കുറഞ്ഞത് QR5,000 ചിലവഴിച്ച് നറുക്കെടുപ്പിൽ പ്രവേശിക്കാനാവും.
ഉദ്ഘാടന മത്സരത്തിലും ക്വാർട്ടർ ഫൈനൽ, ഫൈനൽ മത്സരങ്ങളിലും പങ്കെടുക്കുന്നതിന് എക്സ്ക്ലൂസീവ് മാച്ച് ടിക്കറ്റുകൾ നേടുന്നതിന് റാഫിൾ നറുക്കെടുപ്പിലൂടെ മൊത്തം 30 ഭാഗ്യശാലികളെയാണ് കാമ്പയിൻ തിരഞ്ഞെടുക്കുക.
2022 നവംബർ 6 ന് നടക്കുന്ന റാഫിൾ നറുക്കെടുപ്പിലൂടെ 10 ഉപഭോക്താക്കൾക്ക് ഉദ്ഘാടന മത്സരത്തിനും 10 ഭാഗ്യശാലികൾക്ക് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കും മറ്റ് 10 പേർക്ക് ഫൈനൽ മത്സരത്തിനും സമാപന ചടങ്ങിനുമുള്ള ടിക്കറ്റുകൾ ലഭിക്കും.